ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് വിമാനത്താവളത്തില്‍ വെടിവയ്പ്പ്. ഇതേത്തുടര്‍ന്ന് വിമാനത്താവളം ഭാഗികമായി അടച്ചു. അക്രമിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വിമാനത്താവളത്തിലുള്ളവരെ ഒഴിപ്പിക്കല്‍ നടപടി നടക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം ഞായറാഴ്ച രാത്രി ഒമ്പതിനാണ് വെടിവയ്പ് ഉണ്ടായത്. ടെര്‍മിനല്‍ എട്ടിലെ ഭക്ഷണ കേന്ദ്രത്തിനു സമീപമാണ് വെടിവയ്പ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
യാത്രക്കാരോട് സമചിത്തത കൈവെടിയരുതെന്ന് പോലീസ് ആവശ്യപ്പെട്ടു. വെടിവയ്പ്പില്‍ ആര്‍ക്കെങ്കിലും പരിക്കോ, ജീവഹാനിയോ സംഭവിച്ചതായി വിവരമില്ല. സംഭവത്തിനുപിന്നില്‍ തീവ്രവാദികളാണോ എന്നതിനെക്കുറിച്ചും സ്ഥിരീകരണം ലഭ്യമല്ല.
Discussion about this post