ഡ്യൂട്ടി യമയം നഷ്ടപ്പെടുത്താതിരിക്കാന്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രവര്‍ത്തി സമയതത്ത് ഓണാഘോഷത്തിന് വിലക്കേര്‍പ്പെടുത്തിയ ഇടത് സര്‍ക്കാരിന് ദേശീയ പണിമുടക്കിനോടുള്ള സമീപനത്തെ കളിയാക്കി അഡ്വക്കറ്റ് എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഓണം ദേശീയോത്സവവമൊന്നുമല്ല, സവര്‍ണ (ഫാസിസ്റ്റ്) ആഘോഷം മാത്രമാണെന്നും കാളനൊപ്പം കാളയുമുണ്ടെങ്കിലേ അത് മതേതരമാകൂ എന്ന് സഖാവ് കെ.ഇ.എന്‍.കുഞ്ഞഹമ്മദ് സിദ്ധാന്തിച്ചിട്ടുമുണ്ട്.
ഇടതുപുരോഗമനമതേതര സര്‍ക്കാരിന് ഓണത്തോട് അങ്ങനെ വിരോധമൊന്നുമില്ല. ആഘോഷിക്കേണ്ടവര്‍ക്ക് ആഘോഷിക്കാം. പൂക്കളമിടാം, ഊഞ്ഞാലാടാം, തുമ്പിതുള്ളാം, സദ്യയൊരുക്കാം പക്ഷെ അതൊക്കെ അവനവന്റെ വീട്ടില്‍ മതി. സര്‍ക്കാര്‍ ഓഫീസില്‍ പറ്റില്ല. …..സത്യത്തില്‍ ബന്ദും ഹര്‍ത്താലും പൊതുപണിമുടക്കുമാണ് കേരളത്തിന്റെ ദേശീയോത്സവങ്ങള്‍. -എന്നിങ്ങനെയാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സെപ്തംബര്‍ രണ്ടാം തീയതിയിലെ പൊതുപണിമുടക്ക് നമ്മുടെ അഭിമാനപ്രശ്നമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള ആദ്യത്തെ ദേശീയോത്സവം. അന്ന് ഒരൊറ്റ കടയും തുറക്കരുത് ഒരു വാഹനവും ഓടരുത്. സംസ്ഥാനം നിശ്ചലമാകണം.പിണറായി നാടിന്റെ ഖ്യാതി മൂന്നുലോകത്തും പരക്കണം, മോദിയും ഒബാമയും ഞെട്ടണം.
പണിമുടക്ക് ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കാനേ പാടില്ല ഉദ്യോഗസ്ഥന്മാര്‍ വീട്ടിലിരുന്ന് രാജ്യത്തെ സേവിക്കട്ടെ. കരിങ്കാലികള്‍ക്ക് കരിയോയില്‍ അഭിഷേകം മാത്രമല്ല ഡയസ്നോണും നടപ്പാക്കും.-ജയശങ്കര്‍ കളിയാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്-
പട്ടം താണുപിള്ളയുടെ ഭരണകാലത്താണ് ഓണാഘോഷം ആരംഭിച്ചതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ചരിത്രരേഖകള്‍ പരതി കണ്ടെത്തിയിട്ടുണ്ട്. ഓണം ദേശീയോത്സവമൊന്നുമല്ല, സവര്‍ണ (ഫാസിസ്റ്റ്) ആഘോഷം മാത്രമാണെന്നും കാളനൊപ്പം കാളയുമുണ്ടെങ്കിലേ അത് മതേതരമാകൂ എന്ന് സഖാവ് കെ.ഇ.എന്‍.കുഞ്ഞഹമ്മദ് സിദ്ധാന്തിച്ചിട്ടുമുണ്ട്.
ഇടതുപുരോഗമനമതേതര സര്‍ക്കാരിന് ഓണത്തോട് അങ്ങനെ വിരോധമൊന്നുമില്ല. ആഘോഷിക്കേണ്ടവര്‍ക്ക് ആഘോഷിക്കാം. പൂക്കളമിടാം, ഊഞ്ഞാലാടാം, തുമ്പിതുള്ളാം, സദ്യയൊരുക്കാം പക്ഷെ അതൊക്കെ അവനവന്റെ വീട്ടില്‍ മതി. സര്‍ക്കാര്‍ ഓഫീസില്‍ പറ്റില്ല. ഇനി അഥവാ ആര്‍ക്കെങ്കിലും ഓഫീസില്‍ ഓണം ആഘോഷിച്ചേ തീരൂ എങ്കില്‍ 10 മണിക്ക് മുന്‍പ് പൂക്കളമിടാം, 5 മണിക്ക് ശേഷം ഇലയിട്ട് സദ്യ വിളമ്പാം.
സത്യത്തില്‍ ബന്ദും ഹര്‍ത്താലും പൊതുപണിമുടക്കുമാണ് കേരളത്തിന്റെ ദേശീയോത്സവങ്ങള്‍. ജാതി മത പാര്‍ട്ടി ഭേദമന്യേ സകല മലയാളികളും അതാഘോഷിക്കും. കടയടക്കുന്ന വ്യാപാരികളും ഉള്ളുകൊണ്ട് ഹര്‍ത്താല്‍ ആഗ്രഹിക്കുന്നവരാണ്.
സെപ്തംബര്‍ രണ്ടാം തീയതിയിലെ പൊതുപണിമുടക്ക് നമ്മുടെ അഭിമാനപ്രശ്നമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള ആദ്യത്തെ ദേശീയോത്സവം. അന്ന് ഒരൊറ്റ കടയും തുറക്കരുത് ഒരു വാഹനവും ഓടരുത്. സംസ്ഥാനം നിശ്ചലമാകണം.പിണറായി നാടിന്റെ ഖ്യാതി മൂന്നുലോകത്തും പരക്കണം, മോദിയും ഒബാമയും ഞെട്ടണം.
പണിമുടക്ക് ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കാനേ പാടില്ല ഉദ്യോഗസ്ഥന്മാര്‍ വീട്ടിലിരുന്ന് രാജ്യത്തെ സേവിക്കട്ടെ. കരിങ്കാലികള്‍ക്ക് കരിയോയില്‍ അഭിഷേകം മാത്രമല്ല ഡയസ്നോണും നടപ്പാക്കും.
Discussion about this post