കൊച്ചി: ശ്രീ നാരായണഗുരു ദൈവമല്ലെന്നും സാമൂഹിക പരിഷ്കര്‍ള്ത്താവാണെന്നും ഹൈകോടതി. ശ്രീ നാരായണ ഗുരുവിനെ ആരാധിച്ചിരുന്ന ഗുരുമന്ദിരം അടച്ചുപൂട്ടുന്നതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി പരാമര്‍ശം.
ഗുരുമന്ദിരങ്ങള്‍ ക്ഷേത്രമായി കാണാന്‍ കഴിയില്ല. ഗുരു വിഗ്രഹാരാധനയില്‍ വിശ്വസിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. 2001 ല്‍ ജെ.എസ്.എസ് എം.എല്‍.എ ആയിരുന്ന ഉമേഷ് ചള്ളിയിലിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയുടെ നിലപാട് കണക്കിലെടുത്തായിരുന്നു ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നേരത്തെയുള്ള എം.കെ സാനു കേസിലേയും ഭാരതവന്‍ കേസിലേയും മുന്‍ കോടതി വിധികളും ഡിവിഷന്‍ ബഞ്ച് ഉദ്ധരിച്ചു. .
ശ്രീനാരായണ ഗുരുവിന്റെ പ്രതിമയെ വിഗ്രഹമായി കാണാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നേരത്തെ ഗുരുമന്ദിരത്തില്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയും കോടതി തള്ളിയിരുന്നു.
Discussion about this post