ഡല്‍ഹി :ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പെണ്‍കുട്ടിയെ അപമാനിക്കുന്ന വിധത്തിലുള്ള പ്രതിയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.ഇത് സംബന്ധിച്ചുള്ള കോടതി ഉത്തരവ് പോലീസിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഭിമുഖത്തിന് അനുമതി നല്‍കിയത് യുപിഎ സര്‍ക്കാരാണ് .2013 ലാണ് അനുമതി നല്‍കിയതെന്നും ആഭ്യന്തരമന്ത്രി വിശദീകരിച്ചു. പ്രതിയുടെ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്.ഏതു സാഹചര്യത്തിലാണ് ബിബിസി ഇത്തരത്തിലൊരു അഭിമുഖം എടുത്തതെന്ന് സര്‍ക്കാര്‍ പരിശോധിക്കും.സംഭവം ആവര്‍ത്തിക്കാതിരിക്കന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ഇത്തരത്തിലൊരു അഭിമുഖം എടുത്തത് അപലപനീയമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Discussion about this post