കൊച്ചി: അക്രമികാരികളായ തെരുവുനായകളെ കൊല്ലാമെന്ന വിശദീകരണവുമായി മന്ത്രി കെ.ടി ജലീല്‍ വീണ്ടും. അക്രമികാരികളായ നായകളെ കൊല്ലുമ്പോള്‍ സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലം പരിഗണിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കടിക്കാന്‍ വരുന്ന പട്ടിയെ സത്യവാങ്മൂലം അനുസരിച്ചാണോ നേരിടേണ്ടതെന്നും മന്ത്രി ചോദിച്ചു.
അപകടകാരികളായ നായകളെ കൊല്ലുന്നത് നിയമം അനുവദിക്കുന്നതാണ്. നിയമക്കുരുക്ക് ഒഴിവാക്കാനാണ് നായകളെ കൊല്ലില്ലെന്ന നിലപാട് സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. നായകളെ വന്ധ്യകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരുവുനായകളുടെ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ നായ്ക്കളെ കൊല്ലില്ല എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. മനുഷ്യനെ ആക്രമിക്കുന്ന അപകടകാരികളായ തെരുവുനായകളെ കൊല്ലാമെന്ന പ്രഖ്യാപനത്തിനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നടത്തിയ ശേഷമാണ് ഇതിനെതിരായ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
Discussion about this post