ലഖ്‌നൗ:വീട് സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാഗ്ധിയ്ക്ക് ഭക്ഷണം നല്‍കാന്‍ കടം വാങ്ങിയെന്ന് യുപിയിലെ ദളിത് കുടുംബം. ഉത്തര്‍പ്രദേശിലെ മവു ജില്ലയിലെ സ്വാമിനാഥനും കുടുംബവുമാണ് തങ്ങളുടെ പ്രിയനേതാവിനെ സ്വീകരിക്കാന്‍ ആഹാരസാധനങ്ങള്‍ കടംവാങ്ങിയത്.
ഭക്ഷണം തയ്യാറാക്കാനായി പച്ചക്കറിയും റൊട്ടി ഉണ്ടാക്കാനുളള മാവും കടംവാങ്ങിയതാണെന്ന് ഇവര്‍ പറയുന്നു.
താന്‍ ദൈവത്തെ പോലെ കാണുന്ന രാഹുല്‍ഗാന്ധിയ്ക്ക് നല്‍കാന്‍ തങ്ങളുടെ പക്കല്‍ നല്ല ഭക്ഷണം ഉണ്ടായിരുന്നില്ല. അതിനാല്‍ തങ്ങള്‍ കടം വാങ്ങിയാണ് ഭക്ഷണം തയ്യാറാക്കിയത്. ഈ കടം ഉടന്‍ തന്നെ തിരിച്ചു നല്‍കുമെന്നും സ്വാമിനാഥന്‍ പറഞ്ഞു.
യുപി നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന മഹായാത്രയുടെ ഭാഗമായാണ് രാഹുല്‍ സ്വാമിനാഥന്റെ വീട്ടിലെത്തിയത്.ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ഗുലാംനബി ആസാദും രാഹുലിനൊപ്പം ഉണ്ടായിരുന്നു.
Discussion about this post