ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്കു നേരെ മഷിയേറ്. ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം രാജ്ഭവന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സിസോദിയക്കു നേരെ മഷിപ്രയോഗമുണ്ടായത്. ബ്രജേഷ് ശുക്ല എന്നയാളാണ് സിസോദിയക്കു നേരെ മഷിയൊഴിച്ചത്.
തനിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ല, ഡല്‍ഹിയിലെ ജനങ്ങള്‍ ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും മൂലം ബുദ്ധിമുട്ടുമ്പോള്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും മന്ത്രിമാരടക്കമുള്ളവര്‍ സ്ഥലത്ത് ഇല്ലാത്തതിലുമുള്ള പ്രതിഷേധം അറിയിക്കാനാണ് മഷിയൊഴിച്ചതെന്നും ബ്രജേഷ് പറഞ്ഞു.
അതേസമയം മഷി ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയോ കോണ്‍ഗ്രസോ ആകാമെന്നാണ് എ.എ.പി ആരോപണം. പനി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ എല്ലാം ചെയ്യുന്നുണ്ടെന്നും ജനങ്ങളുടെ ശ്രദ്ധ തിരിചുവിടാനാണ് മഷിയാക്രമണമെന്നും സിസോദിയ പറഞ്ഞു. ഡല്‍ഹിയില്‍ ചിക്കുന്‍ ഗുനിയ പടര്‍ന്നതിനെ തുടര്‍ന്ന് ഫിന്‍ലന്‍ഡ് സന്ദര്‍ശനത്തിലായിരുന്ന സിസോദിയയോട് തിരിച്ചു വരാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു. ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി കൂടിയായ സിസോദിയ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് പഠിക്കാനാണ് ഫിന്‍ലന്‍ഡില്‍ പോയത്.
Discussion about this post