കൊച്ചി: ഇന്ത്യയിലെ സര്‍വകലാശാലകളില്‍ നടക്കുന്നത് സമരങ്ങളുടെ പേരില്‍ നടക്കുന്നത് സമരാഭാസങ്ങളെന്ന് എഴുത്തുകാരി പി.വത്സല. കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യാന്‍ വരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്യുന്നു എന്ന് വ്യക്തമാക്കി മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മോദിയെ വാഴ്ത്തിയും സര്‍വകലാശാലകളിലെ സമരങ്ങള്‍ക്കെതിരെയും വത്സല രംഗത്തെത്തിയത്. കറകളഞ്ഞ ഒരു ജനാധിപത്യവാദിക്കുമാത്രമെ മെയ്ക്ക് ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യം സാധ്യമാവുകയുള്ളൂ.
ഗാന്ധിജിയുടെ മാര്‍ഗമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തുടരുന്നതെന്ന് പി.വത്സല ലേഖനത്തില്‍ വ്യക്തമാക്കുന്നു. കാവി സന്യാസവര്ണം മാത്രമല്ലെന്നും, മണ്ണിന്റെ നിറം കൂടിയാണെന്ന് സ്ഥാപിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. സമരാഭാസങ്ങള്‍ നമ്മുടെ കലാലയങ്ങളെ അശാന്തമാക്കിയതോടെ സര്‍വകലാശാലകളില്‍ ചിലതിന്റെയെങ്കിലും മഹത്വവും തൊഴിലിടങ്ങളിലെ സ്വീകാര്യതയും കുറഞ്ഞതായും ലേഖനത്തില്‍ പറയുന്നു. അതിന്റെ തെളിവാണ് പേരുകേട്ട രാഷ്ട്രീയസാരഥികളുടെയും ഭരണാധികാരികളുടെയും മക്കള്‍ യുകെയിലേക്കും മറ്റ് യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളിലേക്കും പോകുന്നതെന്നും ലേഖനത്തിലൂടെ വത്സല പറയുന്നു. ഇതിനൊരു പരിഹാരം കാണാമോ എന്നും നരേന്ദ്രമോദി ചിന്തിക്കുന്നുണ്ടെന്നും വത്സല ലേഖനത്തില്‍ വ്യക്തമാക്കുന്നു.
Discussion about this post