ആലപ്പുഴയ/കോഴിക്കോട്: ബിഡിജെഎസിന് സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ വൈകുന്നത് സാങ്കേതികം മാത്രമെന്ന് പാര്‍ട്ടി പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി. കണിച്ചുകുളങ്ങരയില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റിയോഗത്തിന് മുന്നോടിയായിരുന്നു തുഷാറിന്റെ പ്രതികരണം. സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതില്‍ ബിഡിജെഎസിന് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളി.
ബോര്‍ഡ് കോര്പ്പറേഷന് പ്രതിനിധ്യം ഉള്‍പ്പടെയുള്ള സ്ഥാനമാനങ്ങള്‍ കിട്ടാന്‍ വൈകുന്നത് സാങ്കേതികം മാത്രമാണ്. എന്നാല്‍ അത് ലഭിക്കാത്തതില്‍ അണികള്‍ സ്വഭാവികമായും നിരാശയുണ്ടെന്നും തുഷാര്‍ പറഞ്ഞു. നേരത്തെ സമാനമായ രീതിയില്‍ വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചിരുന്നു. കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കാത്തതില്‍ നിരാശയുണ്ടെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകള്‍. ബിഡിജെഎസിന് വാഗ്ദാനങ്ങളൊന്നും ബിജെപി നല്‍കിയിരുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബിഡിജെഎസ് തിങ്കളാഴ്ച അമിത് ഷാ വിളി്ച് ചേര്‍ത്ത എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് പറഞ്ഞു. ബിഡിജെഎസുമായി യാതൊരു വിഷയവും ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു. മറ്റ് പാര്‍ട്ടികള്‍ക്കായി എന്‍ഡിഎയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു.
Discussion about this post