പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണം നിഷേധിച്ച് പാക് സൈനിക വക്താവ് നടത്തിയ ഫേസ്ബുക്ക് പോസ്റ്റിനു കീഴെ മലയാളികളുടെ പൊങ്കാല. ഇന്ത്യ പാക് അധീന കശ്മീരില്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് വിശദീകരിച്ച് പാക് സൈനിക വക്താവ് ജനറല്‍ അസീം ബജ്വ പോസ്റ്റ് ചെയ്ത വീഡിയോ ചിത്രത്തിനു കീഴിലാണ് മലയാളികളുടെ പൊങ്കാല.
ഈ പോസ്റ്റിനു കീഴില്‍ മലയാളികള്‍ മാത്രമാണ് കമന്റ് ചെയ്തിരിക്കുന്നത്. നിരവധി ലൈക്കുകളും ഈ കമന്റുകള്‍ക്ക് ലഭിക്കുന്നുണ്ട്. അധിക്ഷേപ പരാമര്‍ശങ്ങളും കമന്റായി ഉണ്ട്. ഇന്ത്യന്‍ പതാകയുടെ ചിത്രങ്ങളും ഇടിട്ടുണ്ട്.
അതേസമയം, പാക്കിസ്ഥാനില്‍ കടന്ന് ശക്തമായ തിരിച്ചടി നല്കിയ സൈന്യത്തെ രാജ്യം പ്രശംസ കൊണ്ടു മൂടുകയാണ്. സോഷ്യല്‍ മീഡിയകളില്‍ എല്ലാം സൈന്യത്തിന് അഭിവാദ്യം അര്‍പ്പിച്ച സന്ദേശങ്ങള്‍ നിറഞ്ഞുകഴിഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നാലാക്രമണത്തില്‍ പാക് അധിനിവേശ കാഷ്മീരിലെ ഭീകരക്യാമ്പുകള്‍ തകര്‍ന്നടിഞ്ഞത്. 38 ഭീകരരും രണ്ടു പാക് സൈനികരും കൊല്ലപ്പെടുകയും ചെയ്തു.
[fb_pe url=”https://www.facebook.com/AsimBajwaISPR/” bottom=”30″]
Discussion about this post