തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ തടസപ്പെടുത്തി. ചോദ്യോത്തരവേള നിര്‍ത്തി വച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ സ്പീക്കര്‍ ഇത് നിഷേധിച്ചതോടെ പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തി.
ചോദ്യോത്തര വേള തടസപ്പെട്ടതിനെത്തുടര്‍ന്നാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സമവായ ചര്‍ച്ച വിളിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ.ബാലന്, വിഎസ്സ് അച്ചുതാനന്ദന് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Discussion about this post