തിരുവനന്തപുരം: സ്വാശ്രയ പ്രവേശന വിഷയത്തില്‍ കഴിഞ്ഞ ഏഴു ദിവസമായി നിയമസഭാ കവാടത്തില്‍ നിരാഹാര സമരത്തിലിരുന്ന യുവ എം.എല്‍.എമാരായ ഹൈബി ഈഡനെയും ഷാഫി പറമ്പിലിനേയും ആശുപത്രിയിലേയ്ക്ക് മാറ്റി. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയിലേയ്ക്ക് മാറ്റിയത്. പകരം വി.ടി.ബല്‍റാമും റോജി എം.ജോണും നിരാഹാരസമരം തുടങ്ങി.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഹൈബിയെയും ഷാഫിയെയും ആശുപത്രിയിലേക്ക് മാറ്റിയ സാഹചര്യത്തില്‍ യുവ എം.എല്‍.എമാരായ വി.ടി ബല്റാറും റോജി.എം ജോണും സമരം നിരാഹാര സമരം ഏറ്റെടുക്കു, ഫീസിളവില്‍ ധാരണ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നിരാഹാരം തുടരാനുള്ള തീരുമാനത്തില്‍ യു.ഡി.എഫ് ഉറച്ചു നില്‍ക്കുന്നത്.
സ്വാശ്രയ പ്രവേശന വിഷയത്തില്‍ മാനേജ്മെന്റുകളും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയില്‍ ധാരണയായില്ല. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി മൂന്നുവട്ടം നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. ഫീസ് ഇളവോ സ്കോളര്‍ഷിപ്പോ നല്‍കാനാവില്ലെന്നു മാനേജ്മെന്റുകള്‍ അറിയിച്ചു. ഇത് അംഗീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
അതേസമയം, ഫീസ് ഇളവു സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച നടത്തിയിരുന്നില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു. പ്രവേശന നടപടികള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്ന് മാനേജ്മെന്റ് അസോസിയേഷന് പ്രതിനിധി പി.കൃഷ്ണദാസ് അറിയിച്ചു. മുഖ്യമന്ത്രിയുമായി ഇനി ചര്‍ച്ചയില്ലെന്നു മാനേജ്മെന്റ് അസോസിയേഷന്
അറിയിച്ചു.
Discussion about this post