പൂനെ: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയെന്ന കാര്യത്തില്‍ സംശയമുള്ള രാഷ്ട്രീയകാര്‍ പാക് പൗരത്വം സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. ‘പാകിസ്ഥാന്‍ മിന്നലാക്രമണത്തിന്റെ തെളിവുകള്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ക്ക് തെളിവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്നവര്‍ പാകിസ്ഥാന്‍ പൗരത്വം സ്വീകരിക്കണം.” ഭാരതി പറഞ്ഞു.
പാകിസ്ഥാന്‍ മിന്നലാക്രമണം നടന്നിട്ടില്ലെന്ന് പറയുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വിശ്വാസ യോഗ്യമായ തെളിവുകള്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. മുംബൈ കോണ്‍ഗ്രസ് അദ്ധ്യക്ഷനായ സഞ്ജയ് നിരുപം ആക്രമണം നടത്തിയെന്നത് സത്യമാണെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും വ്യാജമാണ് ആക്രമണം എന്നും പറഞ്ഞിരുന്നു. മിന്നലാക്രമണം നടന്നെന്ന് തെളിയിക്കേണ്ട ചുമതല സര്‍ക്കാരിനാണെന്നും നിരുപം പറഞ്ഞു.
Discussion about this post