ന്യൂയോര്‍ക്ക്: ഇന്റെര്‍നെറ്റിലൂടെ ജനങ്ങളെ സ്വാധീനിച്ച 30 വ്യക്തികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും. ടൈം മാഗസിന് പുറത്തിറക്കിയ പട്ടികയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ഹാരിപോട്ടര്‍ പരമ്പരയുടെ എഴുത്തുകാരന് ജെ കെ റൗളിംഗ്, ഗായകരായ ടെയ്ലര് സ്വിഫ്റ്റ്, ബിയോണ്‍സ് എന്നിവരും ഇടം നേടിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയ ഫോളോവേഴ്സ്, സൈറ്റ് ട്രാഫിക്, വാര്‍ത്ത മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളായ ഫെയ്സ്ബുക്കിലും ട്വിറ്ററിലും മോഡിയ്ക്ക് ഏതാണ്ട് 3.80 കോടി ഫോളോവേഴ്സാണുള്ളത്. ബരാക് ഒബാമയക്ക് ശേഷം ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള ലോകനേതാവാണ് മോഡി.
ഇന്ത്യയിലെ 200 മില്യണിലധികം വരുന്ന ഓണ്‍ലൈന്‍ ജനതയിലെത്താന് സോഷ്യല്‍ മീഡിയ വളരെ പ്രയോജനകരമാണെന്ന് തിരിച്ചറിഞ്ഞ് മോഡി പ്രവര്‍ത്തിച്ചതായി ടൈം മാഗസിന് പറയുന്നു. മോദി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാകുന്നത് ഇത് കൊണ്ട് കൂടിയാണ്. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ മാധ്യമങ്ങളെ പോലും കടത്തിവെട്ടിക്കൊണ്ട് മോഡി ട്വിറ്ററിലൂടെ തീരുമാനങ്ങള്‍ അറിയിച്ചുവെന്നും ടൈം മാഗസിന് പറയുന്നു. അതേസമയം ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ള നേതാവ്് ബരാക് ഒബാമയാണെന്ന് ടൈം വ്യക്തമാക്കി
നേരത്തെ ടൈം മാഗസിന് പേഴ്സണ്‍ ഓഫ് ദ ഇയര്‍ സാധ്യതാപട്ടികയിലും മോഡി ഇടം നേടിയിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ വോട്ടിംഗില്‍ മുന്നില്‍ നിന്ന മോഡിയേക്കാളും പുരസ്കാരത്തിന് യോഗ്യരായവര്‍ എബോള പ്രവര്‍ത്തകരാണെന്ന് മാഗസിന് എഡിറ്റേഴ്സ് തീരുമാനിക്കുകയായിരുന്നു.
റിയാലിറ്റി താരം കിം കര്ഡേഴ്സണ്, ഗായകന് ജസ്റ്റിന് ബെയ്ബര്‍, നടി ഗെയ്നേദ് പെട്രോ, ചൈനിസ് നടി യോ ചെന്‍ ടി.വി താരം ജിമ്മി ഫോളന്‍ തുടങ്ങിയവരും ടൈംമിന്റെ പട്ടികയില്‍ ഇടം പിടിച്ചു.
Discussion about this post