കോഴിക്കോട്: അഭിഭാഷകര്‍ നിയമവ്യവസ്ഥയെ പരിഹസിക്കുകയാണെന്ന് രൂക്ഷ വിമര്‍ശനമുയര്‍ത്തി നിയമമന്ത്രി എ.കെ ബാലന്‍. കോടതി വളപ്പില്‍ പ്രശ്‌നമുണ്ടായാല്‍ അത് തീര്‍ക്കാന്‍ ജഡ്ജിമാര്‍ക്ക് കഴിയണം. അഭിഭാഷകരെ നിയന്ത്രിക്കാന്‍ ജഡ്ജിമാര്‍ക്ക് കഴിയാത്തത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു പഞ്ചായത്തിലെ പ്രശ്‌നം തീര്‍ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് മതി. നിയമനിര്‍മ്മാണ സഭയില്‍ ഒരു വിഷയമുണ്ടായാല്‍ സ്പീക്കര്‍ വിചാരിച്ചാല്‍ അത് ഇല്ലാതാക്കാന്‍ കഴിയും.
കോടതിവളപ്പിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും ഗവര്‍ണറും പറഞ്ഞിരുന്നു. എന്നിട്ടും സ്ഥിതി വഷളായി തുടരുന്നത് ഗൗരവകരമാണ്. അങ്ങനെ ഒരു സ്ഥിതിയിലേക്ക് ഇനി പോകാന്‍ പറ്റില്ലെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
Discussion about this post