ലഖ് നൗ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ച മഹിള നേതാവ് ബിജെപിയില്‍ ചേരുന്നു. മുന്‍ യുപി കോണ്‍ഗ്രസ് അധ്യക്ഷ രീത്ത ബഹുഗുണ ജോഷിയാണ് ബിജെപിയില്‍ ചേരാന്‍ തയ്യാറെടുക്കുന്നത്.
ബ്രാഹ്മണ വോട്ടുകള്‍ ലക്ഷ്യമിട്ട് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദിഷിതിനെ യുപിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചിരുന്നു.
ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ സഹോദരിയാണ് റീത്ത ബഹുഗുണ. ബിഎസ്പി, സാമാജ് വാദ് പാര്‍ട്ടി നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നതിന് പിറകെ കോണ്‍ഗ്രസിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവ് കൂടി പാര്‍ട്ടിയിലെത്തുന്നത് ഏറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അടുത്ത വര്‍ഷം നടക്കുന്ന യുപി തെരഞ്ഞെടുപ്പില്‍ ബിജെപി മേല്‍കൈ നേടുമെന്ന് കാണിച്ചുള്ള നിരവധി തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ പുറത്ത് വന്നിരുന്നു.
Discussion about this post