ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആണവ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് അരിഹന്ത് കമ്മീഷന്‍ ചെയ്തു. നാവികസേനാ മേധാവി സുനില്‍ ലന്‍ബ ആഗസ്തില്‍ അന്തര്‍വാഹനി കമ്മീഷന്‍ ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ കാരണങ്ങളാല്‍ അതീവ രഹസ്യമായാണ് അന്തര്‍വാഹിനിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നത്.
ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ അണുവായുധ അന്തര്‍വാഹിനിയായ അരിഹന്തിന്റെ നിര്‍മാണം പൂര്‍ത്തിയായത് 2009 ലാണ്. റഷ്യന്‍ സഹായത്തോടെ നിര്‍മിച്ച ആണവ ബാലിസ്റ്റിക് മിസ്സൈല്‍ ആണ് ഇതില്‍ ഉപയോഗിക്കുന്നത്. 2014 ഡിസംബറിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സമുദ്രത്തിലിറങ്ങിയത്. ആണവായുധങ്ങളുടെ ഉപയോഗത്തിന് സജ്ജമായ കപ്പലാണ് ഐഎന്‍എസ് അരിഹാന്ത്. കടലില്‍നിന്നും കരയില്‍നിന്നും ആകാശത്തു നിന്നുമുള്ള അണ്വായുധ പ്രയോഗങ്ങളെ നേരിടുന്നതിനും ശേഷിയുള്ള കപ്പലാണ് അരിഹാന്ത്.
പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന അത്യന്താധുനിക യുദ്ധോപകരണ പദ്ധതിയുടെ ഭാഗമായാണ് അരിഹന്തിന്റെ നിര്‍മാണം നടന്നത്. ഡിആര്‍ഡിഒ, ആണവോര്‍ജ്ജ വകുപ്പ്, ചില സ്വകാര്യ കമ്പനികള്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു നിര്‍മാണം.
റഷ്യയുടെ അകുല-1 അന്തര്‍വാഹിനികളുടെ മാതൃകയാണ് അരിഹന്തിന്റെ നിര്‍മാണത്തിലും സ്വീകരിച്ചിരിക്കുന്നത്. ഈ കപ്പലിലെ നൂറോളം വരുന്ന ജീവനക്കാര്‍ക്ക് പ്രത്യേക റഷ്യന്‍ വിദഗ്ധരും ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററും പരിശീലനം നല്‍കി. വളരെ ദീര്‍ഘമായ കാലത്തേയ്ക്ക് കടലിനടിയില്‍ത്തന്നെ കഴിയാന്‍ ശേഷിയുള്ളതാണ് ഐഎന്‍എസ് അരിഹന്ത്.
Discussion about this post