തിരുവനന്തപുരം : ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയുടെ വിവാദ അഭിമുഖം ഉള്‍പ്പെട്ട ഡോക്യുമെന്ററി നിരോധിക്കണമെന്ന് യു.കെയോട് ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ശശി തരൂര്‍ എംപി രംഗത്ത്. ഡോക്യുമെന്ററി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ മോദി സര്‍ക്കാര്‍ രാജ്യത്തെ അപമാനിക്കുികയാണെന്ന് തരൂര്‍ ആരോപിച്ചു. ഡോക്യുമെന്ററി എല്ലാവരും കാണണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
ഡോക്യുമെന്ററി നിരോധിച്ചുകൊണ്ടുള്ള ഇന്ത്യന്‍ കോടതിയുടെ ഉത്തരവ് അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂടുതല്‍ വിലകല്‍പ്പിക്കുന്ന വിദേശരാജ്യങ്ങളിലേക്ക് അയച്ചതിലൂടെ രാജ്യത്തെ അപമാനിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍. ഇത്തരത്തിലുള്ള ഇടുങ്ങിയ ചിന്താഗതി അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്മാര് പ്രത്യേകിച്ചും ഈ ഡോക്യുമെന്ററി കാണണം. മാനഭംഗങ്ങളുടെയും ലൈംഗിക അതിക്രമങ്ങളുടെയും പിന്നില്‍ ഇത്തരത്തിലുള്ള മനോഭാവങ്ങളാണെന്ന് പുരുഷന്മാര് മനസിലാക്കേണ്ടേതുണ്ടെന്നും തരൂര്‍ പറഞ്ഞു.
Discussion about this post