കൊച്ചി: തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ യുദ്ധപരിശീലനം നേടി കൂടുതല്‍ മലയാളികള്‍ കേരളത്തില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ സുബ്ഹാനിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്ത എന്‍.ഐ.എ.ക്ക് ഇതു സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പാരീസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പോലീസ് സുബ്ഹാനിയെ ചോദ്യംചെയ്‌തേക്കുമെന്നു സൂചനയുണ്ട്. പാരിസ് ആക്രമണത്തില്‍ പങ്കെടുത്തവരെ അറിയാമായിരുന്നുവെന്ന് സുബ്ഹാനി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതിനെത്തുടര്‍ന്നാണ് ഫ്രഞ്ച് പോലീസ് എത്തുന്നത്.
ഐ.എസ്. യുദ്ധപരിശീലനം കഴിഞ്ഞ് തിരിച്ചെത്തിയവരെ കണ്ടെത്താന്‍ എന്‍.ഐ.എ. കേരളത്തിലുടനീളം തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ചിലര്‍ എന്‍.ഐ.എ.യുടെ നിരീക്ഷണത്തിലുണ്ടെന്നും അറസ്റ്റുണ്ടാകുമെന്നുമാണ് സൂചന. ഐ.എസ്സിന്റെ റിക്രൂട്ട്‌മെന്റ് താവളമായി കേരളത്തെ ഉപയോഗപ്പെടുത്തിയെന്ന സംശയം ബലപ്പെടുത്തുന്ന വിവരങ്ങളാണ് എന്‍.ഐ.എ.ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
തുര്‍ക്കിയിലെ ഇസ്താംബുളില്‍നിന്ന് ഇറാഖിലേക്ക് കടക്കുമ്പോഴാണ് സുബ്ഹാനി പാരിസ് ആക്രമണത്തിന് നേതൃത്വം നല്‍കിയവരുമായി പരിചയപ്പെടുന്നതെന്നാണ് വിവരം. ഈ യാത്രയില്‍ പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും എത്തിയ ചിലരും സുബ്ഹാനിക്കൊപ്പമുണ്ടായിരുന്നു. പാരിസ് ആക്രമണത്തിന് നേതൃത്വംനല്‍കിയ അബ്ദുല്‍ ഹമീദ് അബൗദ്, സുബ്ഹാനിക്ക് യുദ്ധപരിശീലനം നല്‍കിയിരുന്നോയെന്ന കാര്യമാണ് എന്‍.ഐ.എ. ഇപ്പോള്‍ അന്വേഷിക്കുന്നത്.
സുബ്ഹാനി ശിവകാശിയില്‍നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങിയതായും എന്‍ഐഎയ്ക്ക് വ്യക്തമായ തെളിവു ലഭിച്ചിട്ടുണ്ട്. ഇവ കേരളത്തില്‍ ആര്‍ക്കാണ് കൈമാറിയതെന്ന അന്വേഷണത്തിലാണ് എന്‍.ഐ.എ. സിറിയയിലെയും ഇറാഖിലെയും ക്യാമ്പുകളിലെ പരിശീലനം കഴിഞ്ഞെത്തിയ മലയാളികള്‍ക്ക് ഈ ആയുധങ്ങള്‍ കൈമാറാനുള്ള സാധ്യതകളും എന്‍.ഐ.എ. തള്ളിക്കളയുന്നില്ല.
Discussion about this post