Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

സ്പീക്കര്‍ ജി.കെ കാര്‍ത്തികേയന് ഇന്ന് വിട പറയും

by Brave India Desk
Mar 8, 2015, 09:18 am IST
in Kerala
Share on FacebookTweetWhatsAppTelegram

karthikeyan-speaker.jpg.image.784.410തിരുവനന്തപുരം : അന്തരിച്ച നിയമസഭാ സ്പീക്കറും മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. കാര്‍ത്തികേയന് ഇന്ന് കേരളം വിട പറയും . ഇന്നലെ രാവിലെ 10.35നു ബെംഗളൂരുവിലെ ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ (എച്ച്‌സിജി) ആശുപത്രിയിലായിരുന്നു അന്ത്യം. ആറുമാസമായി കരളിലെ അര്‍ബുദത്തിനു ചികില്‍സയിലായിരുന്നു.

ഡല്‍ഹിയിലും മുംബൈയിലും അമേരിക്കയിലെ മയോക്ലിനിക്കിലും ചികില്‍സക്കു ശേഷം ആരോഗ്യം മെച്ചപ്പെട്ടെങ്കിലും രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് സൈബര്‍ നൈഫ് റോബട്ടിക് റേഡിയേഷന്‍ തെറപ്പിക്കായി കഴിഞ്ഞ മാസം 19ന് എച്ച്‌സിജിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം ഇന്നു വൈകിട്ട് ആറിനു തൈക്കാട് ശാന്തികവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ. ഭാര്യ ഡോ.എം.ടി. സുലേഖ, സര്‍വവിജ്ഞാനകോശം ഡയറക്ടര്‍. മക്കള്‍ അനന്തപത്മനാഭന്‍ (എന്‍ജിനീയര്‍, ജക്കാര്‍ത്ത), ശബരീനാഥന്‍( എച്ച്ആര്‍ മാനേജര്‍, ടാറ്റ, മുംബൈ)

Stories you may like

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

ഇന്നലെ വൈകിട്ടോടയാണ് ബംഗളൂരുവില്‍ നിന്നു പ്രത്യേക വിമാനത്തില്‍ ജി.കാര്‍ത്തികേയന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. വിമാനത്താവളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. കെഎസ്ആര്‍ടിസിയുടെ അലംകൃത വാഹനത്തില്‍ വിലാപയാത്രയായി നിയമസഭാ സമുച്ചയത്തിലെ സ്പീക്കറുടെ ഔദ്യോഗിക വസതിയായ ‘നീതിയില്‍ എത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ നേതാക്കളടക്കം വന്‍ ജനസഞ്ചയം ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.
സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മൃതദേഹം ഇന്നുരാവിലെ ഒന്‍പതിനു നിയമസഭാഹാളിലെത്തിച്ചു പൊതുദര്‍ശനത്തിനു വയ്ക്കും. 10 മുതല്‍ 11 വരെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലും 11 മുതല്‍ 12 വരെ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ഹാളിലും പൊതുദര്‍ശനത്തിനുശേഷം ആര്യനാട്ടേക്കു കൊണ്ടുപോകും. 12.30 മുതല്‍ മൂന്നുവരെ ആര്യനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനം. തിരികെ കാര്‍ത്തികേയന്റെ സ്വന്തംവസതിയായ ശാസ്തമംഗലം ശ്രീരംഗം ലെയിനിലെ അഭയത്തില്‍ എത്തിച്ചശേഷം ആറുമണിയോടെ വിലാപയാത്രയായി തൈക്കാട് ശാന്തികവാടത്തില്‍ കൊണ്ടുവരും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരം.

സ്പീക്കറോടുള്ള ആദരസൂചകമായി ഇന്ന് വൈകിട്ടുവരെ ദേശീയപതാക പകുതിതാഴ്ത്തി കെട്ടും. നിയമസഭാസമ്മേളനം തുടരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തനുമായി ആലോചിച്ചു തീരുമാനിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അറിയിച്ചു. ഒരാഴ്ച ദുഃഖാചരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Tags: kerala news paperg karthikeyan
ShareTweetSendShare

Latest stories from this section

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies