തിരുവനന്തപുരം: പകല്‍ ഡി.വൈ.എഫ്.ഐയും രാത്രി എന്‍.ഡി.എഫുമായി മാറുന്ന ആയിരക്കണക്കിന് ചെറുപ്പക്കാര്‍ കണ്ണൂരിലുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. കഴിഞ്ഞ കുറച്ചുകാലമായി രാജ്യാന്തരബന്ധമുള്ള തീവ്രവാദസംഘങ്ങള്‍ ഒളിത്താവളവളമായി തെരഞ്ഞെടുത്തിരിക്കുന്നതും കണ്ണൂരിനെയാണ്. ബംഗളൂരുവിലെ ആര്. എസ്. എസ് നേതാവ് രുദ്രേഷിനെ കൊലപ്പെടുത്തിയ തീവ്രവാദികള്‍ പരിശീലനവും ആസൂത്രണവും നടത്തിയത് കണ്ണൂരിലാണ്.
ഇത് തല്ക്കാലം സി. പി. എമ്മിനു നേട്ടമുണ്ടാവുമെങ്കിലും അവസാനം അവരും ഇതിനു കനത്ത വില നല്‍കേണ്ടി വരുമെന്നും ഭീകരവാദം മാനവരാശിയുടെ പൊതുശത്രുവാണെന്ന് ജയരാജനും കൂട്ടര്‍ക്കും ഒരിക്കല്‍ ബോധ്യമാവുമെന്നും ജയരാജന് പറയുന്നു. അപ്പോഴേക്കും നാട് കനത്ത വില നല്‍കേണ്ടിവരുമെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ബാംഗ്ളൂരിലെ ആര്. എസ്. എസ് നേതാവ് രുദ്രേഷിന്റെ കൊലനടത്തിയ തീവ്രവാദികള്‍ പരിശീലനവും ആസൂത്രണവും നടത്തിയത് കണ്ണൂരിലാണെന്നുള്ള വാര്‍ത്ത അദ്ഭുതം ഉളവാക്കുന്നില്ല. കഴിഞ്ഞ കുറച്ചുകാലമായി രാജ്യാന്തരബന്ധമുള്ള തീവ്രവാദസംഘങ്ങള്‍ ഒളിത്താവളവളമായി തെരഞ്ഞെടുത്തിരിക്കുന്നത് കണ്ണൂരിനെയാണ്. അതിന് രണ്ടുകാരണങ്ങളാണുള്ളത്.
1)മററു ജനാധിപത്യപ്രസ്ഥാനങ്ങള്ക്കോ പോലീസിനോ മാധ്യമപ്രവര്‍ത്തകര്‍ക്കോ സ്വതന്ത്രമായി കടന്നു ചെല്ലാന്‍ കഴിയാത്ത നൂറുകണക്കിന് പാര്‍ട്ടി ഗ്രാമങ്ങള്‍ കണ്ണൂരിലുണ്ട്. മാത്രമല്ല അവിടെയെല്ലാം ആര്. എസ്. എസിനെയാണ് പാര്ട്ടിക്കാര് വര്‍ഗ്ഗശത്രുക്കളായി കാണുന്നത്. തീവ്രവാദികള്‍ക്ക് ഇതുവഴി സ്വൈര്യവിഹാരം നടത്താന്‍ കഴിയുന്നു.
2) ആര്. എസ്. എസിനെതിരെ തീവ്രവാദികള്‍ നടത്തുന്ന പ്രചാരണം തന്നെയാണ് ജയരാജനും കൂട്ടരും നടത്തുന്നത്. തികച്ചും വസ്തുതാവിരുദ്ധവും വിഷലിപ്തവുമായ വിദ്വേഷപ്രചാരണം. ഇതുവഴി മുസ്ളീം സമുദായത്തില്‍ സംശയവും ഭയവും ജനിപ്പിക്കുന്നു. ഇത് തീവ്രവാദത്തിന് അനുകൂലമായ കാലാവസ്ഥ സൃഷ്ടിക്കപ്പെടുകയും കൂടുതല്‍ ചെറുപ്പക്കാരെ അതിലേക്ക് ആകര്‍ഷിക്കുകയും ചെയുന്നു.
പകല്‍ ഡി. വൈ. എഫ്. ഐയും രാത്രി എന്‍. ഡി. എഫുമായി മാറുന്ന ആയിരക്കണക്കിനു ചെറുപ്പക്കാര്‍ ഇന്നു കണ്ണൂരിലുണ്ട്. തല്ക്കാലം സി. പി. എമ്മിനു നേട്ടമുണ്ടാവുമെങ്കിലും അവസാനം അവരും ഇതിനു കനത്ത വില നല്‍കേണ്ടി വരും. ഭീകരവാദം മാനവരാശിയുടെ പൊതുശത്രുവാണെന്ന് ജയരാജനും കൂട്ടര്‍ക്കും ഒരിക്കല്‍ ബോധ്യമാവും. അപ്പോഴേക്കും നാട് കനത്ത വില നല്‍കേണ്ടിവരും.
അടിക്കുറിപ്പ്ഃ എന്റെ പോസ്ടുകള്ക്കു താഴെ സ്ഥിരമായി അസഭ്യം പറയാന്‍ വരുന്ന സുഹ്രുത്തുക്കളെ ഞാന്‍ ഗൗനിക്കുന്നില്ല…
[fb_pe url=”https://www.facebook.com/KSurendranOfficial/photos/a.587185508032756.1073741829.582049905212983/1151213461629955/?type=3&theater” bottom=”30″]
Discussion about this post