കുരുക്ഷേത്ര: ഇന്ത്യന്‍ സൈനികന്റെ തലയറുത്തതിന് പകരമായി പത്ത് പാകിസ്ഥാനികളുടെ തലയറുക്കണമെന്ന് മന്ദീപ് സിംഗിന്റെ കുടുംബം. മന്ദീപ് സിംഗ് എന്ന സൈനികന്റെ മൃതദേഹമാണ് പാകിസ്ഥാന് വികൃതമാക്കിയത്. മന്ദീപിന്റെ ജീവന് പകരമായി പത്ത് പാകിസ്ഥാന്‍കാരുടെ തലയറുക്കണമെന്ന് അദ്ദേഹത്തിന്റെ സഹോദരന് സന്ദീപ് സിംഗ് പറഞ്ഞു.
കുപ്വാര ജില്ലയിലെ മച്ചില്‍ സെക്ടറില്‍ ഇന്നലെ രാത്രി ഉണ്ടായ ഏറ്റുമുട്ടലിലാണ് മന്ദീപ് സിംഗ് വീരമൃതു വരിച്ചത്. തുടര്‍ന്ന് പാക് ഭീകരര്‍ മന്ദീപിന്റെ മൃതദേഹം മുറിച്ച് വികൃതമാക്കുകയായിരുന്നു.
പാകിസ്ഥാന് ഇന്ത്യന്‍ സൈന്യം ഉചിതമായ മറുപടി നല്‍കണമെന്ന് മന്ദീപിന്റെ പിതാവ് പറഞ്ഞു. തീവ്രവാദികള്‍ക്ക് അഭയം നല്കുന്ന പാകിസ്ഥാന് തിരിച്ചടി നല്‍കണമെന്ന് മന്ദീപിന്റെ ഭാര്യ പ്രേമയും ആവശ്യപ്പെട്ടു. ഹരിയാന പോലീസില്‍ ഉദ്യോഗസ്ഥയാണ് പ്രേമ.
Discussion about this post