തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ
പേര് വെളിപ്പെടുത്തിയ സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഡിജിപിക്ക് പരാതി നല്കി. ഇന്ത്യന്‍ ശിക്ഷാനിയമം 228 എ പ്രകാരം ഗുരുതരമായ കുറ്റവും സുപ്രീംകോടതി നിര്‍ദ്ദശത്തിന്റെ ലംഘനവുമാണ് രാധാകൃഷ്ണന് നടത്തിയതെന്നും കുമ്മനം രാജശേഖരന് ചൂണ്ടിക്കാട്ടി.
ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തിയാണ് സിപിഎം ജില്ലാ സെക്രട്ടറി ചെയ്തത്. മറ്റൊരു തരത്തിലുളള സ്ത്രീപീഡനമാണ് യഥാര്‍ഥത്തില്‍ കെ. രാധാകൃഷ്ണന് നടത്തിയതെന്നും കുമ്മനം ആരോപിച്ചു. സ്പീക്കര്‍ പദവിയില്‍ ഇരുന്ന കെ. രാധാകൃഷ്ണന് ഇക്കാര്യത്തില്‍ അബദ്ധം പറ്റിയെന്ന് കരുതാനാകില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ക്രിമിനല്‍ നടപടി പ്രകാരം പ്രോസിക്യൂട്ട് ചെയ്യണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
കേസിലെ പ്രതിയും സിപിഎം പ്രാദേശിക നേതാവുമായ പി.എന്‍ ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കാര്യം അറിയിക്കുന്നതിനിടെയാണ് പീഡനത്തിന് ഇരയായ യുവതിയുടെ പേര് കെ. രാധാകൃഷ്ണന് വെളിപ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ജയന്തന്റെ പേര് പറയാം അവരുടെ പേര് പറയാന്‍ പാടില്ലെന്നത് ശരിയല്ലല്ലോയെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാധാകൃഷ്ണന്റെ പ്രവര്‍ത്തിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Discussion about this post