ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ക്കെതിരായ ജനകീയ കൂട്ടായ്മയില്‍ മുഴങ്ങിയത് അല്ലാഹു അക്ബര്‍ വിളികള്‍. മതേതര കൂട്ടായ്മയല്ല മുസ്ലിം സംഘടനകളുടെ യോഗമാണ് അവിടെ നടന്നതെന്ന ആരോപണവുമായി പ്രതിഷേധത്തിന്റെ വീഡിയൊ സഹിതം സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയകളില്‍ രംഗത്തെത്തി.
ശശികല ടീച്ചറെ വല്ലപ്പുഴ സ്‌ക്കൂളില്‍ പഠിപ്പിക്കാന്‍ അനുവദിക്കില്ല തുടങ്ങിയ ആഹ്വാനങ്ങളാണ് ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പ്രസംഗിച്ചവര്‍ നടത്തിയത്.
വീഡിയൊ
[fb_pe url=”https://www.facebook.com/ren4younew/videos/1097787043667913/” bottom=”30″]
വര്‍ഗീയ പ്രസംഗങ്ങളുടെ പേരില്‍ കേസെടുക്കപ്പെട്ട ശശികല ടീച്ചര്‍ സ്‌കൂളില്‍ തുടരുന്നത് നാടിനും സ്‌കൂളിനും അപമാനമാണെന്ന് ജനകീയ പ്രതികരണ വേദി ആരോപിച്ചിരുന്നു. മതവിദ്വേഷം പ്രകടിപ്പിക്കുന്ന പ്രസംഗങ്ങളുടെ പേരില്‍ ശശികല ടീച്ചര്‍ക്കെതിരെ കേരള പോലീസ് 153 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
[fb_pe url=”https://www.facebook.com/ranjutnr/posts/10206664395878947?pnref=story” bottom=”30″]
Discussion about this post