വടക്കാഞ്ചേരി കൂട്ട ബലാത്സംഗക്കേസിലെ പരാതിക്കാരിയോട് അസഭ്യം പറഞ്ഞ സിഐ മണികണ്ഠനെതിരെ കൂടുതല്‍ പരാതികള്‍ ഉയരുന്നു. പരാതിയുമായി ചെന്നവരോട് സിഐയുടെ ഭാഗത്തു നിന്നും ഉണ്ടായ ദുരനുഭവങ്ങളുടെ അറിയാക്കഥകള്‍ അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ ടി പാര്‍വ്വതിയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
സിഐക്കെതിരെ പേര് വെളിപ്പെടുത്തി പരാതി നല്കാന് ശോഭ ബാലമുരളിയെന്ന വീട്ടമ്മ തയ്യാറായെന്നും പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു. കൂടുതല്‍ പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അശ്ലീല പരാമര്‍ശം നടത്തിയ പേരാമംഗലം മുന്‍ സിഐക്കെതിരെ ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് പാര്‍വ്വതി. പരാതിയുള്ളവര്‍ക്ക് complaintsagainst [email protected] എന്ന വിലാസത്തില്‍ അറിയിക്കാം. ഇവരുടെ പരാതികള്‍ ഒരുമിച്ച് ആഭ്യന്തരവകുപ്പ് വകുപ്പ് സെക്രട്ടറിക്ക് കൈമാറാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്.
പേര് വെച്ച് പരാതിപ്പെടാന്‍ പറഞ്ഞവരില്‍ പലരും മടിച്ചു. ‘ഞങ്ങള്‍ തൃശൂര്‍ക്കാരാണ് എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ വടക്കാഞ്ചേരി പീഡനത്തിന്റെ കഥ പുറത്തുവന്നപ്പോള്‍ അനുഭവങ്ങള്‍ പുറത്തുപറയാന്‍ തയ്യാറായി ചിലര്‍ എത്തുകയും ചെയ്തു. ഇവരുടെ പേര് വെച്ചാണ് പരാതികള്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് കൈമാറാന്‍ തയ്യാറാവുന്നതെന്ന് പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട സുഹൃത്തുക്കളെ ..
വടക്കാഞ്ചേരി സ്ത്രീ പീഢന കേസ് പ്രസക്തമാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം പോലീസ് സ്റ്റേഷനിലേക്ക് ഒരു സ്ത്രീ പരാതിയുമായി പോയാല്‍ നേരിടേണ്ടി വരുന്ന അപമാനങ്ങളുടെ നേര് ചിത്രം നമുക്ക് ലഭിച്ചു എന്നുള്ളത് കൊണ്ടാണ്. ചട്ടം മുഴുവന്‍ കാറ്റില്‍ പറത്തി കൊണ്ട് നടത്തുന്ന അന്വേഷണ പ്രഹസനങ്ങള്‍ക്ക് പുറമേ കേട്ടാലറയ്ക്കുന അശ്ലീല ചോദ്യങ്ങളും ചേഷ്ടകളും ഭാഷയും കൊണ്ട് പരാതിക്കാരി വീണ്ടും പീഢിപ്പിക്കപ്പെടുന്നു,
‘ഇവരില്‍ ആരില്‍ നിന്നാണ് നിനക്ക് ഏറ്റവും അധികം സുഖം ലഭിച്ചത് ‘ നിന്റെയൊക്കെ ഒരു രീതി എങ്ങനെയാ ഏത് സൈസാണ് കുടുതല്‍ ഇഷ്ടം ‘ നിന്റെ ശരീരത്തില്‍ തൊട്ട സ്ഥലങ്ങള്‍ കാണിച്ച് താ’ എന്നൊക്കെ തന്നോട് ചോദിച്ചതായി വടക്കാഞ്ചേരി സംഭവവുമായ ബന്ധപ്പെട്ട് ഇര പരസ്യമായി വ്യക്തമാക്കിയിരുന്നു.
പോലീസ് സ്റ്റേഷനില്‍ നടന്ന കാര്യങ്ങളെ കുറിച്ച് ഇന്റേര്‍ണല്‍ എന്‍ക്വയറി നടക്കുന്നുണ്ട് എന്ന് നാം ആശ്വസിക്കുന്നുണ്ട്. നടപടി വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
ആ കാത്തിരിക്കുന്ന വേളയില്‍ എന്നെ പലരും ബന്ധപ്പെട്ട് പേരാമംഗലം CI മണികണ്ഠനില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പറയുകയുണ്ടായി. റെയില്‍വേ സ്റ്റേഷനില്‍ നിന്നും മടങ്ങി വന്ന യുവാവിനോട് നിന്റെ അമ്മയെ ചെയ്യാനാണോ അങ്ങോട്ട് പോയത് എന്ന് അര്‍ത്ഥം വരുന്ന അശ്ലീല പദമുപയോഗിച്ച് ചോദിച്ചത് തുടങ്ങി പലരും പല അനുഭവങ്ങളും പറഞ്ഞു.
പക്ഷേ പേര് വെച്ച് പരാതിപ്പെടാന്‍ പറഞ്ഞവരില്‍ പലരും മടിച്ചു. ‘ഞങ്ങള്‍ തൃശൂര്‍ക്കാരാണ് എന്നാണ് അവര്‍ പറഞ്ഞത് .എന്നാല്‍ തൃശൂര്‍ സ്വദേശിനി ശോഭ ബാലമുരളിയ്ക്ക് CI മണികണ്ഠനില്‍ നിന്നുണ്ടായ ദുരനുഭവം അവര്‍ ഉറക്കെ പറയാന്‍ തയ്യാറാവുന്നു . തന്റെ സഹോദരനെയും 21 വയസ്സുള്ള അദ്ദേഹത്തിന്റെ മകളെയും 40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും ആക്രമിച്ചവരെ കുറിച്ച് പരാതിപ്പെടാന്‍ രാത്രി രണ്ട് മണിക്ക് ഒരു ലേഡി വില്ലേജ് ഓഫീസറും അവരുടെ ഭര്‍ത്താവ് Bsnl executive engineer ഉം മറ്റ് ഒരു lady advocate കൂടി പോയ ഇവരെ പ്രസ്തുത നിയമ പാലകന് തെറി പറഞ്ഞു, തൊട്ടടുത്ത് ചെറിയ്ക്കടുത്ത് നിന്ന് അലറി ഭയപ്പെടുത്തി. കൈ കൊണ്ട് അശ്ലീല ആംഗ്യം കാട്ടി.
ഇതിനെ സംബന്ധിച്ച് പരാതി എഴുതിയെങ്കിലും പരാതിപ്പെടാത്തത് നല്ലവനായ ACP കൈ എടുത്ത് തൊഴുത് മാപ്പ് അപേക്ഷിച്ചതിനാലാണ്. ഒക്ടോബര്‍ മാസം ആറാം തീയതിയാണ് ഇത് നടന്നത്.
‘വടക്കാഞ്ചേരി വിഷയത്തില്‍ ഇരയ്ക്ക് നേരിട്ട ദുരനുഭവം അറിഞ്ഞപ്പോള്‍ വീണ്ടും പരാതി നല്കാന് തയ്യാറാവുകയാണ് ഈ മാന്യമഹിള.
ഇത് പോലെ പലര്‍ക്കും പരാതി ഉണ്ടാകും എന്ന് ഇപ്പോള്‍ എനിക്കുറപ്പുണ്ട്. പേരു് വെച്ച് പരാതി പറയാന്‍ താല്പര്യമുള്ളവര് ഞാന്‍ തരുന്ന Mail ID
ലേക്ക് എഴുതുക. മണികണ്ഠന് CI യെ നടപടിയെടുത്ത് പുറത്താക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്കുന്ന പരാതിയില്‍ ഉള്‍പ്പെടുത്താനാണ് അത് complaintsagainst [email protected]. ഇത് എല്ലാവരും share ചെയ്യണം. നമുക്ക് ദിവസവവും ഇല്ല. എത്രയും വേഗം മറുപടി കിട്ടണം. ഈ ആഴ്ച പരാതി കൊടുക്കേണ്ടതാണ്.
[email protected]
[fb_pe url=”https://www.facebook.com/malaparvathi.t1/posts/10211170695083295″ bottom=”30″]
Discussion about this post