കേരളത്തില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായ യുവാവിന്റെ പേരിലുളള ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടും സജീവം. കാസര്‍ഗോഡ് പടന്നയില്‍ നിന്നും ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കുടിയേറിയെന്ന് കരുതുന്ന മുഹമ്മദ് സാജിദിന്റെ പേരിലുളള ഫേസ്ബുക്ക് ഐഡിയാണ് സജീവമായിരിക്കുന്നത്. നേരത്തെ 2015 ജൂലൈ അവസാനം സാജിദിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയാണ് ഇപ്പോള്‍ ഈ ഐഡിയിലെ പ്രൊഫൈല്‍ ചിത്രം.
‘സത്യവിശ്വാസികളേ, നിങ്ങള്‍ക്കെന്തുപറ്റി? അല്ലാഹുവിന്റെ മാര്‍ഗത്തില്‍ (ധര്‍മസമരത്തിന്) നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടുകൊള്ളുക’ എന്ന് കുറിച്ചുകൊണ്ടാണ് ഇതിലെ ആദ്യ പോസ്റ്റ്. ചിത്രത്തിലെ ഐഎസ് പതാകയില്‍ ‘ഞങ്ങളുടെ ലക്ഷ്യം ഖുര്‍ആനിലെ നിയമചട്ടങ്ങള്‍ ഭൂമിയില്‍ സ്ഥാപിക്കുക എന്നതാണ്. അങ്ങനെ അല്ലാഹുവിന്റെ വാക്കുകള്‍ മറ്റെല്ലാത്തിനും ഉയരത്തില്‍ എത്തിക്കാന്‍ അല്ലാഹുവിന്റെ സഹായത്തോടെ ഞങ്ങള്‍ പരിശ്രമിക്കും. ലക്ഷ്യത്തിലെത്താന്‍ ഞങ്ങള്‍ക്കുള്ളതെല്ലാം കൊണ്ട് പരിശ്രമിക്കും. ആരൊക്കെ അതിന് തടസം നിന്നാലും ഞങ്ങളിലെ അവസാന ആള്‍ വീഴുന്നതുവരെ ശരീരവും സമ്പത്തും കൊണ്ട് പോരാടും’ എന്നും കുറിച്ചിട്ടുണ്ട്.
മുഹമ്മദ് സാജിദിന്റെ പേരിലുളള ഫേസ്ബുക്ക് സജീവമായത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും എന്‍ഐഎ ഡിവൈഎസ്പി വിക്രമന്‍ വ്യക്തമാക്കി.
കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും ഈ വര്‍ഷം ജൂലൈ മുതല്‍ മൂന്ന് സ്ത്രീകളും ആറു കുട്ടികളും അടക്കം 21പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി കഴിഞ്ഞ സെപ്റ്റംബറില്‍ മുഖ്യമന്ത്രിക്ക് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ കുറച്ചുപേര്‍ മസ്‌ക്കറ്റ്, ദുബായ് എന്നിവിടങ്ങളിലൂടെ തെഹ്‌റാനില്‍ എത്തിയെന്ന് അന്വേഷണ ഏജന്‍സി അറിയിക്കുകയും ചെയ്തിരുന്നു. ഇവരില്‍ പലരും തങ്ങള്‍ സുരക്ഷിത സ്ഥലത്ത് എത്തിച്ചേര്‍ന്നതായി വീട്ടുകാര്‍ക്ക് സന്ദേശങ്ങള്‍ കൈമാറിയിരുന്നു. ഇവരുടെ യാത്രാരേഖകള്‍ പ്രകാരം സിറിയയിലെ ഐഎസ് മേഖലയില്‍ എത്തിയിരിക്കാം എന്നാണ് അന്വേഷണ ഏജന്‍സികള്‍ പിന്നീട് വിശദമാക്കിയതും. ഇതില്‍ ഉള്‍പ്പെട്ടയാളാണ് മുഹമ്മദ് സാജിദ്.
കാസര്‍കോട് നിന്നും രാജ്യംവിട്ടവരില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരാളുടെ നിലപാട് വ്യക്തമാക്കിയുളള ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. നേരത്തെ കണ്ണൂര്‍ കനകമലയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ആരോപിച്ച് പൊലീസ് പിടികൂടിയ സമീര്‍ അലിയുടെ ഫേസ്ബുക്ക് പ്രൊഫൈലും കസ്റ്റഡിയില്‍ ഇരിക്കുന്ന സമയത്തും സജീവമായിരുന്നു. സമീറിന്റെ പേരിലുളള അക്കൗണ്ടില്‍ നിന്നും ഇസ്ലാം ദീനും മുസ്ലിം ജമാഅത്തും, ജിഹാദിന്റെ പാതയിലെ ഒന്നാമത്തെ കോണ്‍സ്റ്റന്റ് എന്നിങ്ങനെ നിരവധി പോസ്റ്റുകളാണ് തുടരെ വന്നിരുന്നതും. അതെ രീതിയിലുളള പോസ്റ്റുകളാണ് മുഹമ്മദ് സാജിദിന്റെ പേരിലുളള ഫേസ്ബുക്ക് ഐഡിയില്‍ നിന്നും വരുന്നത്. ഇതില്‍ നല്‍കിയിരിക്കുന്ന ടെലഗ്രാം ഐഡി തന്നെയാണ് കനകമലയില്‍ നിന്നും പൊലീസ് പിടികൂടിയ സമീറലിയില്‍ നിന്നും കണ്ടെത്തിയ ടെലഗ്രാം ഐഡിയും.
[fb_pe url=”https://www.facebook.com/profile.php?id=100002105784416&fref=nf” bottom=”30″]
Discussion about this post