മുംബൈ: പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ സൈനികന്‍ ചന്ദു ചവാന്‍ സുരക്ഷിതനാണെന്നും, അദ്ദേഹത്തിന് ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. സൈനികനെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ യുദ്ധക്കപ്പലായി ഐഎന്‍എസ് ചെന്നൈയെ രാജ്യത്തിന് സമര്‍പ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്താല്‍ കരാര്‍ ലംഘനം കരുതിക്കൂട്ടിയുള്ളതാണ്. പാകിസ്ഥാന്‍ രാഷ്ട്രീയത്തിന്റെ സ്വാധീനത്തോടെയാണ് പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും അനാവശ്യമായുള്ള ആക്രമണം ഉണ്ടാകില്ല. ആവശ്യമെങ്കില്‍ പാകിസ്ഥാനെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും പരീക്കര്‍ പറഞ്ഞു.
സൂപ്പര്‍സോണിക് ബ്രഹ്മോസ് മിസൈല്‍, ബറാക്8 മിസൈല്‍, 4 എകെ 630 റാപിഡ് ഫയര്‍ തോക്കുകള്‍, സെന്‍സറുകള്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഐഎന്‍എസ് ചെന്നൈയില്‍ ഉണ്ടെന്ന് പരീക്കര്‍ പറഞ്ഞു. പ്രതിരോധ ആവശ്യത്തിനായി കൂടുതല്‍ ഹെലികോപ്റ്ററുകള്‍ വാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന നേവല്‍ ഓഫീസര്‍ സുനില്‍ ലന്‍ബയും പരിപാടിയില്‍ പങ്കെടുത്തു.
Discussion about this post