തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച കര്‍ണാടക സ്വദേശി തേജ ലക്ഷ്മണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ കോവളത്തുള്ള വാടക കെട്ടിടത്തില്‍ വെച്ചാണ് തേജ ലക്ഷ്മണ് എന്ന 24 വയസ്സുകാരന് ജാപ്പനീസ് വനിതയെ പീഡിപ്പിച്ചത്. പീഡനത്തിനിരയായ 35 വയസ്സുകാരിയായ ജാപ്പനീസ് വനിതയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തേജ ലക്ഷ്മണ് കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി കോവളം ബീച്ചിനോട് ചേര്‍ന്ന് കരകൗശല വസ്തുക്കള്‍ വില്പന നടത്തി വരികയാണ്. 12 ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു ജപ്പാനിലെ കോബ് സ്വദേശിയായ വനിത. കോവളം സന്ദര്‍ശനത്തിനിടെ തേജ ലക്ഷ്മണുമായി വനിത പരിചയപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവം നടക്കുന്ന രാത്രി, ഇരുവരും ഒന്നിച്ച് മദ്യപിച്ചതിന് ശേഷം പിരിയവെയാണ് തേജ ലക്ഷമണ് വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വനിത കന്യാകുമാരിയിലേക്ക് രാവിലെ പോകുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് തേജ ലക്ഷമണ് വനിതയ്ക്കെതിര അക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പീഡനത്തെ തുടര്‍ന്ന് അവശയായി ഹോട്ടലില്‍ ചെന്ന വനിതയെ അടിയന്തരമായി ആശുപത്രിയിലെത്തിച്ചത് ഹോട്ടല്‍ ജീവനക്കാരായിരുന്നു. സംഭവം അറിഞ്ഞ പൊലീസ്, തേജ ലക്ഷ്മണിനെ ഐപിസ് 376 ആം വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തുവെന്ന് കോവളം എസ് ഐ അജയകുമാര്‍ പറഞ്ഞു. ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Discussion about this post