കശ്മീര്‍: കശ്മീര്‍ പോലീസിനെതിരെ ഭീഷണിയുമായി ഹിസ്ബുള്‍ മുജാഹുദീന്‍ ഭീകരന് സാക്കിര്‍ റാഷിദ് ഭട്ട്. കശ്മീരില്‍ തീവ്രവാദികള്‍ക്കു നേര്‍ക്ക് നടക്കുന്ന നടപടികള്‍ക്ക് പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയാറാകാനാണ് മൂസ എന്ന സാക്കിര്‍ ഭട്ട് മുന്നറിയിപ്പു നല്‍കുന്നത്. കശ്മീര്‍ പോലീസിന് ലഭിച്ച വീഡിയോ സന്ദേശത്തിലാണ് മൂസയുടെ ഭീഷണി. തങ്ങളുടെ കുടുംബങ്ങളെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുതെന്ന് സന്ദേശത്തില്‍ പറയുന്നു.
കൊല്ലപ്പെട്ട ഹിസ്ബുള്‍ നേതാവ് ബുര്‍ഹന്‍ വാനിയുടെ പിന്തുടര്ച്ചക്കാരനായാണ് മൂസ കമാന്‍ഡര്‍ സ്ഥാനം ഏറ്റെടുത്തത്. എന്‍ജിനീയറിംഗ് ബിരുദധാരിയായ സാക്കിര്‍ ഭട്ട് മൂന്നു വര്‍ഷം മുമ്പാണ് ഹിസ്ബുള്‍ മുജാഹുദീനില് ചേര്‍ന്നത്.
Discussion about this post