ഇസ്ലമാബാദ്: സിന്ധു നദീതട ജലവിനിയോഗ കരാറില്‍ വരുത്തുന്ന മാറ്റങ്ങളോ ഭേദഗതികളോ അംഗീകരിക്കില്ലെന്ന് പാക്കിസ്ഥാന് നിലപാട്. 56 വര്‍ഷം പഴക്കമുള്ള കരാറില്‍ ഭേദഗതി വരുത്തുന്നതിനുള്ള ഇന്ത്യന്‍ നീക്കത്തിനു മറുപടിയായിട്ടാണ് പാക്കിസ്ഥാന് നിലപാട് വ്യക്തമാക്കിയത്. കരാര്‍ എല്ലാത്തരത്തിലും ബഹുമാനിക്കപ്പെടേണ്ടതാണെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രത്യേക അസിസ്റ്റന്റ് താരിഖ് ഫറ്റേമി പാക്ക് മാധ്യമമായ ഡോണ്‍ ന്യൂസിനോടു പറഞ്ഞു.
സിന്ധു നദീജല കരാര്‍ സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും നല്കിയ അപേക്ഷകളില്‍ ലോകബാങ്ക് സ്വീകരിച്ചുവന്ന നടപടികള്‍ തല്ക്കാലം മരവിപ്പിച്ചിരുന്നു.
ഇന്ത്യ ആവശ്യപ്പെട്ട പ്രകാരം നിഷ്പക്ഷ നിരീക്ഷകനെ നിയോഗിക്കുവാനും പാക്കിസ്ഥാന് ആവശ്യപ്പെട്ട പ്രകാരം തര്‍ക്കപരിഹാര കോടതി അധ്യക്ഷനെ ചുമതലപ്പെടുത്തുവാനുമായിരുന്നു ലോകബാങ്കിന്റെ നീക്കം. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കും സ്വയം പരിഹാരം തേടാന്‍ അവസരം നല്കി നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായി ബാങ്ക് അറിയിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ കടുത്ത നിലപാടിലേക്ക് നീങ്ങുമോ എന്ന ആശങ്ക പാക്കിസ്ഥാനുണ്ട്.
ലോകബാങ്കിന്റെ തീരുമാനം വന്നതിനുപിന്നാലെ തീരുമാനമെടുക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട ഇന്ത്യയുടെ നടപടി കിഷന്‍ഗംഗ, ചെനാബ് നദികളിലെ ഹൈഡ്രോ ഇലക്ട്രിക് പദ്ധതികള്‍ പൂര്ത്തീകരിക്കാനാണെന്നാണ് പാക്കിസ്ഥാന് കരുതുന്നത്. ഇത് സിന്ധുനദീതടജലവിനിയോഗ കരാറിന്റെ നിബന്ധനകള്‍ക്ക് എതിരാണെന്നും പാക്കിസ്ഥാന് ആരോപിക്കുന്നു. ഇ
ജമ്മു കശ്മീരില്‍ ഇടപെടുന്ന പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കുന്നതചിന്റെ ഭാഗമായാണ് സിന്ധു നദീതട കരാര്‍ റദ്ദാക്കുമെന്ന ഇന്ത്യയുടെ ഭീഷണി.
Discussion about this post