തിരുവനന്തപുരം: മാധവികുട്ടിയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്റെ സിനിമയിലുണ്ടാകുമെന്ന് സംവിധായകന് കമല്‍. മാധവികുട്ടിയുടെ ജീവിതം പൂര്‍ണമായും ആണ് ചിത്രീകരിക്കുന്നത്. അതിനാല്‍ അത്തരം കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെടും. പ്രത്യേകിച്ചും മതംമാറ്റവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉണ്ടായതെന്നും കമല്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയില്‍ എന്റേതായ കാഴ്ചപാട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചില ഫിക്ഷന്‍സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫിക്ഷനാകുമ്പോള്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ വേണ്ടി വരുമെന്നും കമല്‍ പറഞ്ഞു.
പുതിയ സാഹചര്യത്തില്‍ സിനിമയില്‍ യാതൊരു മാറ്റവും വരുത്തില്ല. യഥാര്‍ത്ഥ്യ ബോധത്തോടെ ജീവിച്ചതിനേക്കാളും സ്വപ്ന ലോകത്ത് ജീവിച്ച എഴുത്തുകാരിയാണ് മാധവികുട്ടി. സ്വപ്ന ലോകത്ത് ജീവിക്കുന്ന എഴുത്തുകാരിയായിരുന്നു മാധവികുട്ടിയെന്നും കമല്‍ പറഞ്ഞു.
മാധവികുട്ടിയുട ജീവിതവുമായി ബന്ധപ്പെട്ട സിനിമയില്‍ പൃഥിരാജിന്റെ റോള്‍ എന്തായിരിക്കുമെന്ന ചോദ്യത്തിന് അത് പ്രേക്ഷകര്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളുവെന്നും കമല്‍ പറഞ്ഞു. മാധവികുട്ടിയുടെ വേഷത്തില്‍ വിദ്യാബാലനും, ഭര്‍ത്താവിന്റെ വേഷത്തില്‍ മുരളി ഗോപിയും അഭിനിയിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും പൃഥിരാജിന്റെ റോള്‍ എന്തെന്ന് കമല്‍ വ്യക്തമാക്കിയിരുന്നില്ല.
Discussion about this post