ഡല്‍ഹി: നോട്ട് അസാധുവാക്കലിന് ശേഷം വിവിധ ബാങ്കുകളിലെത്തിയ നാല് ലക്ഷം കോടി രൂപയുടെ നിക്ഷേപം സംശയത്തിന്റെ നിഴലില്‍. ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് ഉടനെ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചേക്കാം.
നോട്ട് അസാധുവാക്കിയതിനുശേഷം ഡിസംബര്‍ 17 വരെ 80 ലക്ഷമോ അധിലധികമോ ആയി നാല് ലക്ഷം കോടി രൂപയാണ് 1.14 ലക്ഷം ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ചിട്ടുള്ളത്. നികുതി വിധേയമല്ലാത്ത തുകയാണിതെന്ന് ഐടി വകുപ്പ് സംശയിക്കുന്നു. ആദായ നികുതി അടച്ചരേഖകളുമായി വിലയിരുത്തിയാണ് പരിശോധന പുരോഗമിക്കുന്നത്. ഇതിനകം 5,000ത്തോളം പേര്‍ക്ക് ഐടി വകുപ്പ് നോട്ടീസ് അയച്ചുകഴിഞ്ഞു.
Discussion about this post