ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. അറുപതംഗ സഭയില്‍ ഇനി കോണ്‍ഗ്രസിന് ഒരേയൊരു അംഗം മാത്രമാണുള്ളത്. വാംഗ്ലിന്‍ സാവിന്‍, ഗബ്രിയേല്‍ ദെന്വാംഗ് എന്നീ എംഎല്‍എമാരാണു ബിജെപിയിലേക്കു മാറിയത്. മുന്‍ മുഖ്യമന്ത്രി നബാം തുകി മാത്രമാണ് ഇനി കോണ്‍ഗ്രസിലുള്ളത്.
ബിജെപിയുടെ അംഗസംഖ്യ 48 ആയി ഉയര്‍ന്നു. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയും ബിജെപിക്കുണ്ട്. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിന് പത്തംഗങ്ങളുണ്ട്.
Discussion about this post