കൊച്ചി: മന്ത്രിമാര്‍ക്കെതിരായ പരാതിയില്‍ അനേഷണം വൈകുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. മന്ത്രിമാര്‍ക്കെതിരായ പരാതികളില്‍ കേസുകള്‍ എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമര്‍ശനം. മന്ത്രിമാര്‍ക്കെതിരായ പരാതികള്‍ കോടതികളില്‍ എത്തിയ ശേഷമാണ് കേസുകള്‍ എടുക്കാന്‍ വിജിലന്‍സ് തയ്യാറാകുന്നത്. ഇ.പി ജയരാജന്റെയും ശ്രീലേഖ ഐ.പി.എസിനുമെതിരായ കേസുകള്‍ കോടതി ചൂണ്ടിക്കാട്ടി.
കശുവണ്ടി ഇറക്കുമതിയിലെ അഴിമതികേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി വിജിലന്‍സ് ഡയറക്ടറെ വിമര്‍ശിച്ചത്. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ പരാതിയില്‍ കേസെടുക്കാന്‍ എന്തുകൊണ്ട് വൈകിയെന്നും കോടതി ആരാഞ്ഞു. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ ത്വരിത പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഫെബ്രുവരി 17ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 10.34 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് കാണിച്ച് ലോയേഴ്സ് കോണ്‍ഗ്രസ് ഭാരവാഹി പി.റഹിം നല്കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. മേഴ്സിക്കുട്ടിയമ്മ, ഭര്‍ത്താവും കാപക്സ് മുന്‍ ചെയര്‍മാനുമായ തുളസീധരകുറുപ്പ് എന്നിവരുള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.
കശുവണ്ടി വികസന കോര്‍പറേഷനുവേണ്ടി തോട്ടണ്ടി ഇറക്കുമതി ചെയ്യാന്‍ ടെന്‍ഡറില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കിയ ഉയര്‍ന്ന തുക കാണിച്ചവര്‍ക്ക് ടെന്‍ഡര്‍ നല്‍കുകയും ഇതുവഴി ഖജനാവിന് 10.34 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് പരാതി. മന്ത്രിയുടെ ചേംബറില്‍ കരാറുകാരുമായി ഗൂഢാലോചന നടത്തി, അഴിമതി തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിക്കുന്നത്.
Discussion about this post