കണ്ണൂര്‍: സൗമ്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ക്കഴിയുന്ന ഗോവിന്ദച്ചാമിക്ക് ഒരു കൈകൂടി വേണമെന്ന് ജയില്‍ ഡി.ജി.പി.ക്ക് നിവേദനം. ജയില്‍ ഉപദേശകസമിതി യോഗത്തിനെത്തിയ ഡി.ജി.പി. അനില്‍കാന്തിനാണ് നിവേദനം നല്‍കിയത്. തീവണ്ടിയാത്രക്കിടയില്‍ സൗമ്യയെ ആക്രമിച്ച് പുറത്തേക്ക് തള്ളിയിടുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച് കൊലപ്പെടുത്തുകയും ചെയ്തതിനാണ് ഗോവിന്ദച്ചാമി ശിക്ഷിക്കപ്പെട്ടത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമി, ഒരുകൈ മാത്രമുള്ള തനിക്ക് കൃത്രിമക്കൈ വേണമെന്ന് ജയില്‍ ഡി.ജി.പി.ക്ക് നല്കിയ നിവേദനത്തിലാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബീഡിവലിക്കുന്ന ശീലമുണ്ട്. ബീഡി കിട്ടാതെ ജയിലില്‍ വലിയ പ്രയാസമനുഭവിക്കുകയാണ്. ജയില്‍ കാന്റീനില്‍നിന്ന് ദിവസേന അഞ്ച് ബീഡിയെങ്കിലും ലഭിക്കാന്‍ ഏര്‍പ്പാടാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഡി.ജി.പി. തടവുകാരെ കാണാനെത്തിയപ്പോഴാണ് ഗോവിന്ദച്ചാമി ഈ ആവശ്യങ്ങള്‍ രേഖാമൂലം ഉന്നയിച്ചത്.
Discussion about this post