തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ഇന്ന് അവധിയെടുത്തു പ്രതിഷേധിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരെ അനുനയിപ്പിക്കാന്‍ ശ്രമം. ഇന്നു രാവിലെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍, പരാതികളില്‍ പരിശോധന നടത്താമെന്ന് ഉറപ്പുനല്‍കി പ്രതിഷേധത്തില്‍ നിന്നു പിന്തിരിപ്പിക്കാനാണു സര്‍ക്കാരിന്റെ നീക്കം. മുഖ്യമന്ത്രിയില്‍നിന്ന് ഉറപ്പു ലഭിച്ചാല്‍ ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍നിന്നു പിന്മാറുമെന്നാണു സൂചന.
ഇന്നു രാവിലെ ഒന്‍പതിനാണു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും. വിജിലന്‍സ് ഡയറക്ടറുടെ നടപടികള്‍ ചട്ടവിരുദ്ധമാണെന്നും വ്യക്തിഹത്യ ലക്ഷ്യമിട്ടാണ് അദ്ദേഹം നടപടികളെടുക്കുന്നതെന്നുമാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രധാന പരാതി.
നേരത്തേ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ് അവധിയെടുത്തു പ്രതിഷേധം നടത്തേണ്ടിവന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കും.
Discussion about this post