ഇടുക്കി: തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ദളിത് വിദ്യാര്‍ത്ഥികളെ ജാതീയമായി അധിക്ഷേപിക്കുക, മാനസികമായി പീഡിപ്പിക്കുക, ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ മാനസിക സമ്മര്‍ദ്ദത്തിലാക്കുക തുടങ്ങിയ പരാതികളെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹനദാസ് പറഞ്ഞു. മനുഷ്യാവകാശ കമ്മീഷന്റെ ഇടുക്കി ജില്ലയിലെ സിറ്റിംഗിന് ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് തൊടുപുഴയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാഴ്ച കാലമായി തുടരുന്ന സമരം പരിഹരിക്കാത്തതിനാണ് വിദ്യാഭ്യാസ പൊതുസെക്രട്ടറിക്കുമെതിരെ കേസെടുത്തത്. അഭിഭാഷകരും, വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അടക്കമുള്ളവരില്‍ നിന്നും നിരവധി പരാതികള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ട്. ജാതിയ അധിക്ഷേപവും, ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലുള്ള മാനസിക പീഡനവും സംബന്ധിച്ച പരാതികളാണ് ഏറെയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post