മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ വീണ്ടും ബോളിവുഡില്‍ ‘ഒരു കൈ’ നോക്കാന്‍ ഒരുങ്ങുന്നു. ഒരു സാധാരണ ചിത്രമല്ല മോഹന്‍ലാലിന്റെ പുതിയ ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ബോളിവുഡിലെ ആദ്യ സ്പെയ്സ് ചിത്രമാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രം.
എംഎസ് ധോണിയായി വെള്ളിത്തിരയിലെത്തിയ സുശാന്ത് സിംഗ് രജ്പുതിന്റെ പുതിയ ചിത്രത്തിലേക്കാണ് മോഹന്‍ലാലിന് ക്ഷണം ഉണ്ടായിരിക്കുന്നത്. ‘ചന്ദാ മാമാ ദൂര് കെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തില്‍ കുറച്ച് നേരം മാത്രമായിരിക്കും മോഹന്‍ലാലിന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുകയെങ്കിലും മോഹന്‍ലാലിന് മാത്രമേ ഈ കഥാപാത്രത്തെ അതിന്റെ പൂര്‍ണ്ണതയില്‍ അവതരിപ്പിക്കാന്‍ കഴിയൂ എന്നാണ് പിന്നണി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്.
Discussion about this post