ഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനായി ചേരാനിരിക്കെ കോണ്‍ഗ്രസിനെ വെട്ടിലാക്കി മുന്‍ ധമന്ത്രി പി ചിദംബരത്തിന് വിജയ്മല്യ അയച്ച മൂന്ന് കത്തുകള്‍ പുറത്ത്. മാര്‍ച്ച് 21, 2013 ല്‍ വിജയ് മല്യ കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന പി.ചിദംബരത്തിന് മല്യ അയച്ച കത്ത് ടൈംസ് നൗ ചാനലാണ് പുറത്ത് വിട്ടത്.
മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സ് സാമ്പത്തിക പ്രതിസന്ധിയിലായപ്പോള്‍ എസ്ബിഐ ബാങ്കില്‍ നിന്ന് മല്യക്ക് 2000 കോടി രൂപയുടെ വായ്പ കടം നല്‍കുന്നതിന് ബാങ്കിന് മേല്‍ പി.ചിദംബരം സമ്മര്‍ദം ചെലുത്തിയതിന് നന്ദിയറിയിച്ചു കൊണ്ടുള്ള കത്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വിജയ് മല്യയ്ക്കായി യുപിഎ സര്‍ക്കാര്‍ ഇടപെട്ടിരുന്നുവെന്ന ആരോപണത്തിന് കൂടുതല്‍ ശക്തി പകരുന്നവയാണ് ഇപ്പോള്‍ പുറത്ത് വന്ന തെളിവുകള്‍
മല്യക്ക് കടം ലഭിക്കുന്നതിന് പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങ്ങിന്റെ ഓഫീസും ഇടപെട്ടിരുന്നുവെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്ന ടി.കെ.എ.നായര്‍ എളുപ്പത്തില്‍ മല്യക്ക് വായ്പ ലഭിക്കുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്നു.തുടര്‍ സഹായങ്ങള്‍ക്ക് യുപിഎ സര്‍ക്കാരിലെ വിവിധ മന്ത്രാലയങ്ങളുടെ സഹായം മല്യക്ക് ടികെഎ നായര്‍ ഉറപ്പാക്കി കൊടുത്തു എന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട.
Discussion about this post