തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ നിന്ന് എസ്എഫ്‌ഐ പിന്നോട്ട്. കോളേജ് പ്രിന്‍സിപ്പാള്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറാനാണ് എസ്എഫ്‌ഐയുടെ തീരുമാനം.
ഇന്ന് ചേര്‍ന്ന എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹിയോഗം വിഷയം ചര്‍ച്ച ചെയ്തിരുന്നു. ലഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യം ഉയര്‍ത്താനാവില്ലെന്നും, അവര്‍ 5 വര്‍ഷത്തേക്ക് മാറി നില്‍ക്കണമെന്ന ആവശ്യം ഉയര്‍ത്തണമെന്നും യോഗം തീരുമാനിച്ചു. ചില ഭാരവാഹികളുടെ എതിര്‍പ്പിനിടെ ആണ് തീരുമാനം എന്നാണ് ലഭിക്കുന്ന സൂചന.
ലഷ്മി നായര്‍ രാജി വക്കണമെന്ന ആവശ്യം ചര്‍ച്ചയില്‍ ഉന്നയിച്ച് മാനേജ്മന്റുമായുള്ള ചര്‍ച്ചയില്‍ നിന്ന് മറ്റ് സംഘടനകളും വിദ്യാര്‍ത്ഥികളും ഇന്നസ ഇറങ്ങിപോയിരുന്നു. എന്നാല്‍ എസ്എഫ്‌ഐ ചര്‍ച്ചയില്‍ തുടര്‍ന്നു. ലഷ്മി നായര്‍ രാജിവെക്കില്ല എന്ന അഭിപ്രായത്തില്‍ ഉറച്ച് നിന്നതോടെ സ്എഫ്‌ഐ വഴങ്ങുകയായിരുന്നു. എന്നാല്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ ഉറച്ച് നിന്നതോടെ ഇന്നലെ എസ്എഫ്‌ഐ തീരുമാനം പ്രഖ്യാപിച്ചില്ല. തുടര്‍ന്നായിരുന്നു ഇന്ന് എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹി യോഗം ചേര്‍ന്നതും ലഷ്മി നായരുടെ രാജി ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതും.
എസ്എഫ്‌ഐ തീരുമാനത്തിനെതിരെ കോളേജിലെ സംഘടന പ്രവര്‍ത്തകരില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.
Discussion about this post