തൃശ്ശൂര്‍: കേരളത്തിലെ ഉത്സവാഘോഷങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ പ്രത്യക്ഷ സമര പരിപാടികളുമായി കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി രംഗത്തെത്തി. ഈ മാസം 15ന് തൃശ്ശൂര്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും.
ഉത്സവങ്ങളുടെ നടപ്പില്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ പോലും മന്ത്രിമാര്‍ക്ക് കഴിയുന്നില്ലെന്നും കമ്മറ്റി ഭാരവാഹികള്‍ ആരോപിച്ച പ്രായോഗികമല്ലാത്ത നിയന്ത്രണങ്ങളും അനാവശ്യ വിവാദങ്ങളും കൊണ്ട് വന്ന് കേരളത്തിന്റെ ഉത്സവ പാരമ്പര്യം തകര്‍ക്കാനാണ് ചില ഉദ്യോഗസ്ഥരുടെ ശ്രമം. ജില്ലയിലെ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പരിഹരിക്കപ്പെട്ട വിഷയത്തില്‍ പോലും ഇത് വരെ പരിഹാരം ഉണ്ടായിട്ടില്ലെന്നും ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കുലറുകള്‍ ഇറക്കി വെടിക്കെട്ടിനും ആന എഴുന്നെള്ളിപ്പിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. തൃശ്ശൂര്‍ ജില്ലയില്‍ മാത്രമാണ് ഇത്തരം പ്രവണതകള്‍ കണ്ട് വരുന്നതെന്നും ഇതിനെതിരെ ഈ മാസം 15 ന് കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ ഭാരവാഹികള്‍ അറിയിച്ചു
Discussion about this post