‘മുഖ്യമന്ത്രിക്കു നല്ലൊരു ഉപദേശി ഇല്ലാഞ്ഞതു കൊണ്ടാണ് കൊവിഡ് ഇത്രയും പടർന്നത്. ഇനിയിപ്പൊ രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കൊറോണ കെട്ടുകെട്ടും‘; മുഖ്യമന്ത്രിയുടെ പുതിയ ഉപദേശക നിയമനത്തെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ
മുഖ്യമന്ത്രിയുടെ ഉപദേശക നിയമനത്തിനെതിരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കർ. ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചതിനെതിരെയാണ് ജയശങ്കർ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. ...