ചൈനയ്ക്കും ബംഗ്ലാദേശിനും ഭാരതത്തിന്റെ ‘പൂട്ട്’; ഹാൽദിയയിൽ പുതിയ നാവികത്താവളം വരുന്നു!
പശ്ചിമ ബംഗാളിലെ ഹാൽദിയയിൽ പുതിയ നാവികത്താവളം ഒരുങ്ങുന്നു. ബംഗാൾ ഉൾക്കടലിന്റെ വടക്കൻ മേഖലയിൽ ഭാരതത്തിന്റെ സൈനിക സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഈ നിർണ്ണായക നീക്കം. ...








