വിഷു കൈനീട്ടവും വിഷുക്കോടിയുമായി തൃശൂരിൽ സുരേഷ് ഗോപി; വാദ്യകലാകാരൻമാരുടെ ക്ഷേമത്തിനായി 10 ലക്ഷം രൂപയുടെ സഹായം; കൈനീട്ടം ഏറ്റുവാങ്ങി അനുഗ്രഹം ചൊരിഞ്ഞ് പൂരത്തിന്റെ മേളപ്രമാണിമാരും
തൃശൂർ: ഇക്കുറിയും കൈനീട്ടവും വിഷുക്കോടിയുമായി തൃശൂരിനോടുളള സ്‌നേഹം അരക്കിട്ടുറപ്പിച്ച് സുരേഷ് ഗോപി. കൗസ്തുഭം ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേത്രവാദ്യ കലാകാരൻമാരുൾപ്പെടെ വാദ്യകലാകാരൻമാർക്ക് അദ്ദേഹം കൈനീട്ടവും വിഷുക്കോടിയും നൽകി. ...