നേതൃത്വം നൽകി വിക്രമാദിത്യയും വിക്രാന്തും; വിശ്വരൂപം കാട്ടി ഇന്ത്യൻ നാവികസേന
ഐഎൻഎസ് വിക്രമാദിത്യയുടേയും ഐഎൻഎസ് വിക്രാന്തിന്റേയും നേതൃത്വത്തിൽ കരുത്തുകാട്ടി ഇന്ത്യൻ നാവികസേന. അറബിക്കടലിൽ സേന നടത്തിയ അഭ്യാസപ്രകടനത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. 35ലധികം യുദ്ധവിമാനങ്ങളും അഭ്യാസപ്രകടനത്തിന്റെ ഭാഗമായി. ...