ചൈന-പാക് നാവികാഭ്യാസം : അറബിക്കടലിൽ ഐ എൻ എസ് വിക്രമാദിത്യ വിന്യസിച്ച് ഇന്ത്യ.ചൈനയും പാകിസ്ഥാനും നാവികാഭ്യാസം നടത്തുന്ന സാഹചര്യത്തിൽ യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയെ വിന്യസിച്ച് ഇന്ത്യൻ നേവി. ഇരു രാഷ്ട്രങ്ങളുടെയും സംയുക്ത നാവികാഭ്യാസം നിരീക്ഷിക്കാൻ ഇന്ത്യൻ നാവികസേനയിലെ ഉയർന്ന ഉദ്യോഗസ്ഥരും കപ്പലിൽ സന്നിഹിതരാണ്.
ചൈന-പാക് സംയുക്ത നവദിന നാവിക അഭ്യാസമായ സീ ഗാർഡിയൻസ്, അറബിക്കടലിലെ ചൈനയുടെ നാവിക താൽപര്യങ്ങളാണ് വ്യക്തമാക്കുന്നത്. ഇതിനൊരു മറുപടിയായി തന്നെയാണ് ഇന്ത്യ വിമാനവാഹിനിയായ വിക്രമാദിത്യ രംഗത്തിറക്കിയിരിക്കുന്നത്.
കീവ് ക്ലാസിൽപ്പെട്ട വിമാനവാഹിനിയായ ഐ.എൻ.എസ് വിക്രമാദിത്യയ്ക്ക് ഇരുപത്തിയാറ് യുദ്ധവിമാനങ്ങളും, പത്ത് ഹെലികോപ്റ്ററുകളും വഹിക്കാൻ ശേഷിയുണ്ട്.
Discussion about this post