രണ്ട് ആണെലികളിൽ നിന്ന് കുഞ്ഞെലികൾ; അമ്മ വേണ്ട; 10 കൊല്ലത്തിനുള്ളിൽ മനുഷ്യരിലും പരീക്ഷിക്കാമെന്ന് ശാസ്ത്രലോകം
ടോക്കിയോ : അമ്മയില്ലാതെ രണ്ട് അച്ഛന്മാരിൽ നിന്ന് എലിക്കുഞ്ഞുങ്ങളെ നിർമ്മിച്ച് ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് ജപ്പാനിലെ ക്യൂഷു സർവ്വകലാശാല. കാലങ്ങളായി എലികളിൽ നടത്തിവരുന്ന പരീക്ഷണമാണ് ഇപ്പോൾ വിജയിച്ചിരിക്കുന്നത്. ...








