ടോക്കിയോ : അമ്മയില്ലാതെ രണ്ട് അച്ഛന്മാരിൽ നിന്ന് എലിക്കുഞ്ഞുങ്ങളെ നിർമ്മിച്ച് ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് ജപ്പാനിലെ ക്യൂഷു സർവ്വകലാശാല. കാലങ്ങളായി എലികളിൽ നടത്തിവരുന്ന പരീക്ഷണമാണ് ഇപ്പോൾ വിജയിച്ചിരിക്കുന്നത്. ആണെലികളുടെ കോശത്തിലൂടെ ഭ്രൂണം വികസിപ്പിച്ചെടുത്താണ് ജനിതക ശാസ്ത്രജ്ഞർ പരീക്ഷണം നടത്തിയത്. ഈ ചരിത്ര വിജയം ഭാവിയിൽ മനുഷ്യന്റെ പ്രത്യുത്പാദനത്തിലും ഉപയോഗപ്പെടുത്താമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.
വന്ധ്യതാ പ്രശ്‌നങ്ങൾക്ക് പരിഹാരമാകാനും, സമാനലിംഗത്തിൽ പെട്ട പങ്കാളികൾക്ക് കുട്ടികളുണ്ടാകുന്നതിനും ഈ ഗവേഷണം സഹായകമാകുമെന്ന് ദി ഗാർഡിയനിൽ വ്യക്തമാക്കുന്നു. പുരുഷ കോശങ്ങളിൽ നിന്ന് സ്തനങ്ങളിലെ അണ്ഡകോശങ്ങൾ ആദ്യമായാണ് വിജയകരമായി വികസിപ്പിച്ചെടുത്തതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ കാത്സുഹികോ ഹയാഷി പറഞ്ഞു. ലാബിൽ വളർത്തിയെടുക്കുന്ന അണ്ഡങ്ങളുടെയും ബീജങ്ങളുടെയും പഠനവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി നേടിയ ഗവേഷകനാണ് പ്രൊഫസർ ഹയാഷി.
ആണെലിയുടെ ചർമകോശത്തിൽ നിന്ന് മൂലകോശം സൃഷ്ടിച്ച് Y ക്രോമസോം ഒഴിവാക്കിയ ശേഷം X ക്രോമസോം ഇരട്ടിപ്പിക്കുകയും അതിനെ ഒരു അണ്ഡമാക്കി മാറ്റുകയും ചെയ്താണ് ഭ്രൂണം വികസിപ്പിച്ചെടുത്തത്. ഏഴ് ഭ്രൂണങ്ങൾ മാത്രമാണ് പൂർണവളർച്ചയെത്തി, ആരോഗ്യമുള്ള എലിക്കുഞ്ഞുങ്ങളായി മാറിയത്. ഈ കുഞ്ഞുങ്ങൾ സാധാരണ എലിക്കുഞ്ഞുങ്ങളെപ്പോലെയാണ്. പത്ത് കൊല്ലത്തിനുള്ളിൽ മനുഷ്യനിലും ഈ രീതി പ്രാവർത്തികമാക്കാനാകുമെന്ന് ഹയാഷി പറഞ്ഞു.
ലണ്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിട്ട്യൂട്ടിൽ നടന്ന ഇന്റർനാഷണൽ സമ്മിറ്റ് ഓൺ ഹ്യൂമൻ ജെനോം എഡിറ്റിങ്ങിലാണ് പ്രൊഫസർ ഹയാഷി ഗവേഷണഫലം അവതരിപ്പിച്ചത്.












Discussion about this post