പ്രതിപക്ഷ പ്രതിഷേധത്തിൽ നിൽക്കക്കള്ളിയില്ലാതെ ഇമ്രാൻ ഖാൻ; ഇന്ത്യയോട് സമാധാനം യാചിച്ച് മുൻ പ്രസ്താവനകൾ വിഴുങ്ങി പാക് കരസേനാ മേധാവി
ഇസ്ലാമാബാദ്: ഭരണത്തിലെ കെടുകാര്യസ്ഥത അനിവാര്യമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് പാകിസ്ഥാനെ തള്ളിവിടുന്നു. ഒപ്പം ഭീകരതയ്ക്കെതിരായ അന്താരാഷ്ട്ര സമ്മർദ്ദം കൂടി ശക്തമായതോടെ ഇന്ത്യയോട് സമാധാനം അഭ്യർത്ഥിക്കുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ് പാകിസ്ഥാൻ. ...