ലക്‌നൗ : ഫേസ്ബുക്ക് ലൈവിൽ വന്ന് യുവാവ് സ്വയം വെടിവെച്ച് മരിച്ചു. ഉത്തർപ്രദേശിലെ ബാലിയയിലാണ് സംഭവം. സ്റ്റേഷൻ മാൽഗോഡം റോഡിലുള്ള ബല്ലിയ ആംസ് കോർപ്പറേഷൻ ഉടമ നന്ദ് ലാൽ ഗുപ്തയാണ് ആത്മഹത്യ ചെയ്തത്. ആയുധ വ്യാപാരിയാണ് യുവാവ്.
കടം വാങ്ങിയ പണം തിരികെ കൊടുത്തിട്ടും ചിലർ തന്നെ പീഡിപ്പിക്കുകയാണെന്ന് യുവാവ് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുഖ്യമന്ത്രി യോഗിയോടും നീതി അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് സ്വയം വെടിവച്ചത്.
ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.








